ഡൽഹി: ബന്ധു നിയമന വിവാദത്തിൽ ഇ.പി. ജയരാജൻ, പി.കെ. ശ്രീമതി എന്നിവർക്ക് വീഴ്ച പറ്റിയെന്ന് സി.പി.എം
പോളിറ്റ് ബ്യൂറോ വിലയിരുത്തി. ജയരാജനും ശ്രീമതിക്കുമെതിരായ സംസ്ഥാന ഘടകത്തിെൻറ റിപ്പോർട്ട് പരിശോധിച്ച പോളിറ്റ് ബ്യൂറോ തീരുമാനം കേന്ദ്ര കമ്മിറ്റിക്ക് വിട്ടു. കേന്ദ്ര കമ്മിറ്റിയിൽ വിശദമായ ചർച്ച നടക്കെട്ടയെന്നും അതിന് ശേഷം തീരുമാനമാകാമെന്നുമാണ് പോളിറ്റ് ബ്യൂറോയിലുണ്ടായ പൊതുധാരണ. ഇരുവരെയും താക്കീത് ചെയ്യുകയോ ശാസിക്കുകയോ ചെയ്യുമെന്നാണ് സൂചന.

ഇ.പി. ജയരാജനും പി.കെ. ശ്രീമതിയും കേന്ദ്ര കമ്മിറ്റിയംഗങ്ങളാണ്. അതിനാൽ അവർക്കെതിരായ പാർട്ടി നടപടി സംബന്ധിച്ച തീരുമാനത്തിനുള്ള അധികാരം കേന്ദ്ര കമ്മിറ്റിക്കാണ്. ഇരുവര്‍ക്കും നിലപാടുകള്‍ വ്യക്തമാക്കാന്‍ കേന്ദ്രകമ്മിറ്റിയില്‍ അവസരം ലഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here