കോഴിക്കോട്.: ബി.ജെ.പിക്ക് മറുപടി പറയാന്‍ സി.പി.എം നടത്തുന്ന യാത്ര വിവാദത്തില്‍. യാത്രയ്ക്കിടെ കോടിയേരി ബാലകൃഷ്ണന്‍ ഉപയോഗിച്ച കാര്‍ സ്വര്‍ണക്കടത്തുകാരന്റേത്. വിവാദം ഏറ്റെടുത്ത് ബി.ജെ.പി നേതാവ് കെ. സുരേന്ദ്രനും മുസ്ലീം ലീഗും രംഗത്ത്.

കെ സുരേന്ദ്രന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ്

ഇതു ജനജാഗ്രതായാത്രയോ അതോ പണജാഗ്രതായാത്രയോ? കൊടുവള്ളിയിൽ കോടിയേരിയെ ആനയിക്കുന്ന ഈ കാർ ആരുടേതാണെന്നറിഞ്ഞാൽ സംഗതി ബോധ്യമാവും. സ്വർണ്ണക്കള്ളക്കടത്തുകേസ്സിലെ പ്രതി അതും ആയിരം കിലോയിലധികം സ്വർണ്ണം കടത്തിയതിൻറെ പേരിൽ ഡി. ആർ. ഐയും കോഫേപോസയും ചുമത്തപ്പെട്ട ഫൈസൽ കാരാട്ടിൻറെ കാറിലാണ് വിപ്ലവപാർട്ടിയുടെ നേതാവ് ജനങ്ങളെ അഭിവാദ്യം ചെയ്യുന്നത്. ഇനിയും തെളിവുകൾ ആവശ്യമുണ്ടെങ്കിൽ ബന്ധപ്പെടാം. അന്വേഷിക്കാൻ തയ്യാറാവുമോ പാർട്ടിയും മുഖ്യമന്ത്രിയും? നോട്ട് നിരോധനത്തിനെതിരെ ഉറഞ്ഞുതുള്ളിയതിൻറെ ഗുട്ടൻസ് ഇപ്പോൾ പിടികിട്ടിയില്ലേ?

LEAVE A REPLY

Please enter your comment!
Please enter your name here