പുതിയ പ്രതിമ ബി.ജെ.പി സ്ഥാപിക്കുമെന്ന് മോദി, പണം ബംഗാളിനുണ്ടെന്ന് മമത, ദീദിക്കു പിന്നില്‍ അണിചേര്‍ന്ന് പ്രതിപക്ഷം

0

കൊല്‍ക്കത്ത: ഈശ്വരചന്ദ്ര വിദ്യാസാഗറിന്റെ പ്രമിത തകര്‍ത്തതുമായി ബന്ധപ്പെട്ട വാക്‌പോര് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കും ഇടയില്‍ തുടരുകയാണ്.

തൃണമുല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പ്രതിമ തകര്‍ത്തതെന്ന് ആവര്‍ത്തിച്ച് ആരോപിച്ച മോദി പ്രമിത അതേസ്ഥാനത്ത് സ്ഥാപിക്കുമെന്നും ഉത്തര്‍പ്രദേശില്‍ പ്രഖ്യാപിച്ചു. പ്രതിമ സ്ഥാപിക്കാനുള്ള പണം പശ്ചിമ ബംഗാളിനുണ്ടെന്നാണ് മമതയ്ക്ക് മോദിയുടെ പ്രഖ്യാപനത്തോടുള്ള പ്രതികരണം. പ്രതിമ തകര്‍ത്തത് ബി.ജെ.പിക്കാരാണെന്നുള്ളതിന് തെളിവുണ്ടെന്ന് ആവര്‍ത്തിച്ച മമത തൃണമുലാണ് തകര്‍ത്തതെന്ന് തെളിയിക്കാനും ആവശ്യപ്പെട്ടു. ആരോപണം തെളിയിച്ചില്ലെങ്കില്‍ ജയിലില്‍ പോകേണ്ടി വരുമെന്നും അവര്‍ മുന്നറിയിപ്പു നല്‍കി.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബി.ജെ.പി തൃണമുല്‍ സംഘര്‍ഷം നിലനില്‍ക്കുകയാണ്. അതേസമയം, മമതാ മോദി പോരില്‍ തൃണമുലിന് പിന്തുണയുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി. തിരഞ്ഞെടുപ്പ് കമ്മിഷന്‍ ബി.ജെ.പിയുടെ കളിപ്പാവയാകുന്നുവെന്ന് കോണ്‍ഗ്രസും ബി.എസ്.പിയും ടി.ഡി.പിയും കുറ്റപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here