പി സി ജോര്‍ജിന് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു

കൊച്ചി | വിദ്വേഷ പ്രസംഗ കേസില്‍ പി സി ജോര്‍ജിന് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ജാമ്യം. കൊച്ചി വെണ്ണല ക്ഷേത്രത്തിലെ വിവാദ പ്രസംഗത്തിലാണ് കോടതി നടപടി. പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ മാത്രം എടുത്താണ് പോലീസ് കേസെടുത്തതെന്ന് പി സി കോടതിയില്‍ പറഞ്ഞു .തിരുവനന്തപുരം കേസില്‍ മജിസ്ട്രേറ്റ് നേരത്തെ ജാമ്യം നല്‍കി .അതിന്റെ വിരോധം ആണ് പോലീസിനെന്നും പിസിയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു.

ഇനി ഒന്നും പറയില്ല എന്ന് ഉറപ്പുണ്ടോ എന്ന് കോടതി പി സി ജോര്‍ജിനോട് ചോദിച്ചു. 33 വര്‍ഷം ആയി എംഎല്‍എയായിരുന്നു നിയമത്തില്‍ നിന്ന് ഒളിക്കില്ലെന്ന് പി സി കോടതിയില്‍ പറഞ്ഞു. തുടര്‍ന്നാണ് ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഉപാധികളോടെ ജാമ്യം അനുവദിച്ചത്

LEAVE A REPLY

Please enter your comment!
Please enter your name here