കൊച്ചി: എല്‍.ഡി.എഫിലെ ഘടകക്ഷിയായ ഐ.എന്‍.എല്‍ പിളര്‍ന്നു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍, പ്രസിഡന്റ് എ.പി. അബ്ദുള്‍ വഹാബ് എന്നിവര്‍ പരസ്പരം പുറത്താക്കി. സമാന്തര യോഗങ്ങള്‍ സംഘടിപ്പിച്ചശേഷമാണ് ഇരുവരുടെയും നടപടി. കാസിം ഇരിക്കൂറിനു പകരം നാസര്‍ കോയ തങ്ങളെയാണ് അബ്ദുള്‍ വഹാബ് വിഭാഗം പുതിയ ജനറല്‍ സെക്രട്ടറിയായി നിയമിച്ചത്. മന്ത്രി അഹമദ്ദ് ദേവര്‍കോവിലിനെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയതായും അദ്ദേഹം പ്രഖ്യാപിച്ചു. അതേസമയം, ഐ.എന്‍.എല്‍ ദേശീയ നേതൃത്വത്തിന്റെ പിന്തുന തങ്ങള്‍ക്കാണെന്നു കാസിം വിഭാഗം അവകാശപ്പെട്ടു. അബ്ദുള്‍ വഹാബിനെ പുറത്താക്കാനുള്ള തീരുമാനം ദേശീയ നേതൃത്വത്തിന്റേതാണെന്നും കാസിം ഇരിക്കൂര്‍ വ്യക്തമാക്കി. വര്‍ക്കിംഗ് പ്രസിഡന്റ് ഹംസ ഹാജിയെയാണ് കാസിം വിഭാഗം പുതിയ പ്രസിഡന്റായി തെരഞ്ഞെടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here