അയല്‍സൗഹൃദ രാജ്യങ്ങളിലേക്കുള്ള ഇന്ത്യന്‍ കോവിഡ് വാക്‌സിന്‍ വിതരണം തുടങ്ങി

അയല്‍സൗഹൃദ രാജ്യങ്ങളിലേക്കുള്ള ഇന്ത്യന്‍ കോവിഡ് വാക്‌സിന്‍ വിതരണം ഇന്നുമുതല്‍ തുടങ്ങി. ആദ്യഘട്ടത്തില്‍ 6 രാജ്യങ്ങള്‍ക്കാണ്് ഇന്ത്യന്‍ നിര്‍മ്മിത കോവിഡ് വാക്‌സിനുകള്‍ വിതരണം ചെയ്യുന്നത്. ഭൂട്ടാന്‍, മാലിദ്വീപ്, ബംഗ്ലാദേശ്, നേപ്പാള്‍, മ്യാന്‍മര്‍, സീഷെല്‍സ് എന്നിവിടങ്ങളിലേക്കാണ് കയറ്റുമതി. ആഭ്യന്തര ആവശ്യങ്ങള്‍ കണക്കിലെടുത്ത് ഘട്ടം ഘട്ടമായി കോവിഡ് -19 വാക്‌സിനുകള്‍ വിതരണം ചെയ്യും. ഇന്നുമുതല്‍ കോവിഡ് വാക്‌സിന്‍ വിതരണം തുടങ്ങുമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

കോവിഡ് 19 മഹാമാരിയെ നേരിടാന്‍ മനുഷ്യരുടെയെല്ലാം സഹായിക്കുന്നതിന് ഇന്ത്യയുടെ വാക്‌സിന്‍ ഉല്‍പാദനവും ഡെലിവറി ശേഷിയും ഉപയോഗിക്കുമെന്നും ആദ്യഘട്ടമായി അയല്‍രാജ്യങ്ങള്‍ക്കുള്ള വിതരണം തുടരുമെന്നും വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. അഭ്യന്തര ആവശ്യം നിറവേറ്റുന്നതിനിടെയാണ് ഇന്ത്യ അയല്‍രാജ്യങ്ങളെയും പരിഗണിച്ചത്. അടുത്ത ആഴ്ചകളിലും മാസങ്ങളിലും ഇതു തുടരുമെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here