താന്‍ കോണ്‍ഗ്രസ് അനുകൂലിയോ, എന്നാല്‍ അവര്‍ ബി.ജെ.പി അനുകൂലികളാവില്ലേ ? സി.പി.എം നേതൃത്വത്തിലെ ഭിന്നതയുടെ ആഴം വ്യക്തമാക്കി യെച്ചൂരി

0

ഡല്‍ഹി: പാര്‍ട്ടിക്കുള്ളില്‍ നിലനില്‍ക്കുന്നത് വ്യക്തിപരമായ പ്രശ്‌നങ്ങളല്ലെന്നും നയരൂപീകരണവുമായി ബന്ധപ്പെട്ട് ഉടലെടുത്ത തര്‍ക്കങ്ങളാണെന്നും സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചുരി. താന്‍ കോണ്‍ഗ്രസ് അനുകൂലിയാണെങ്കില്‍ തന്നെ എതിര്‍ക്കുന്നവരെ ബി.ജെ.പി അനുകൂലികളെന്ന് വിളിക്കണ്ടേയെന്ന് ഒരു ദേശീയ മാധ്യമത്തിന് അനുവദിച്ച ലേഖനത്തില്‍ യെച്ചൂരി ചോദിക്കുന്നു. പ്രമേയത്തെ തള്ളിയതോടെ രാജി വയ്ക്കുമെന്ന് പോളിറ്റ് ബ്യൂറോയെയും കേന്ദ്ര കമ്മിറ്റിയെയും അറിയിച്ചിരുന്നുവെന്ന് സ്ഥിരീകരിച്ച യെച്ചൂരി രണ്ടു കമ്മിറ്റികളുടെയം ആവശ്യം പരിഗണിച്ചാണ് തുടരുന്നതെന്നും വ്യക്തമാക്കി. രാജി വച്ചാല്‍ പാര്‍ട്ടിയില്‍ ഭിന്നിപ്പുണ്ടെന്ന പ്രതീതി ഉണ്ടാകും. പാര്‍ട്ടി പിളരും അതിനാലാണ് തുടരാന്‍ എല്ലാവരും ആവശ്യപ്പെട്ടതെന്ന് യെച്ചൂരി പറഞ്ഞു വയ്ക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here