ഇടുക്കി: കോണ്‍ഗ്രസ് എം.പി. രാഹുല്‍ ഗാന്ധിക്കെതിരെ അശ്ലീല പരാമര്‍ശവുമായി ഇടുക്കിയിലെ മുന്‍ എം.പി. ജോയ്‌സ് ജോര്‍ജ്. പെണ്‍കുട്ടികള്‍ പഠിക്കുന്ന കോളജുകളില്‍ മാത്രമേ രാഹുല്‍ പോവുകയുള്ളൂ. പെണ്‍കുട്ടികളെ വളഞ്ഞും നിവര്‍ന്നും നില്‍ക്കാന്‍ രാഹുല്‍ പഠിപ്പിക്കുമെന്നുമായിരുന്നു ജോയിസിന്റെ പരാമര്‍ശം. വിവാഹം കഴിക്കാത്ത രാഹുല്‍ കുഴപ്പക്കാരനാണെന്നും ജോയിസ് പറഞ്ഞുവച്ചു.

ഉടുമ്പന്‍ചോല മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയും മന്ത്രിയുമായ എം.എം. മണിയുടെ ഇരട്ടയാറില്‍ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു ജോയ്‌സ്. ജോയിസിന്റെ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. അവനവന്റെ സ്വഭാവമാണ് മറ്റുളളവര്‍ക്കുമെന്ന് ജോയ്‌സ് തെറ്റിദ്ധരിച്ചതാകുമെന്ന് ഇടുക്കി എം.പി. ഡീന്‍ കുര്യാക്കോസ് പ്രതികരിച്ചു. ഡി.ജി.പിക്കു പരാതി നല്‍കുമെന്ന് കോണ്‍ഗ്രസ് ജില്ലാ നേതൃത്വവും വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here