രണ്ടില ജോസിന് നല്‍കിയത് ഹൈക്കോടതി ശരിവച്ചു, സ്വാഗതം ചെയ്ത് ജോസ്, അപ്പീല്‍ നല്‍കുമെന്ന് ജോസഫ്

0
85

കൊച്ചി: രണ്ടില ചിഹ്നം കേരള കോണ്‍ഗ്രസ് ജോസ് കെ. മാണി വിഭാഗത്തിന്. തെരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം ചോദ്യം ചെയ്ത പി.ജെ. ജോസഫിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. തെരഞ്ഞെടുപ്പ് കമ്മിഷന്റെ അധികാരത്തിലും അവകാശത്തിലും ഇടപെടില്ലെന്നു വ്യക്തമാക്കിയാണ് ഹൈക്കോടതിയുടെ വിധി. ജോസഫിന്റെ ഹര്‍ജിയില്‍ ആദ്യം ഹൈക്കോടതി രണ്ടില ചിഹ്നം മരവിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്ന് തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് കേരള കോണ്‍ഗ്രസ് എം ജോസഫ് വിഭാഗത്തിന് ചെണ്ടയും ജോസ് കെ. മാണി വിഭാഗത്തിന് ടേബിള്‍ ഫാനും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍ അനുവദിച്ചിരുന്നു.

  • വിധിയെ ജോസ് കെ. മാണി സ്വാഗതം ചെയ്തു. നുണകൊണ്ട് മറയ്ക്കാന്‍ നോക്കിയാലും സത്യം പുറത്തുവരുമെന്ന് ജോസ് കെ. മാണി പറഞ്ഞു. ചിഹ്നം ലഭിക്കുന്നതോടു കൂടി വലിയൊരു അംഗീകാരമാണ്. തദ്ദേശ തെരഞ്ഞെടുപ്പിലെ ആദ്യഘട്ട വിജയമാണിതെന്നും ജോസ് പറഞ്ഞു.
  • വിധിക്കെതിരെ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കുമെന്ന് പി.ജെ.ജോസഫും പ്രതികരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here