കെ.എം. ഷാജിയെ അയോഗ്യനാക്കി, അഴീക്കോട് വീണ്ടും തെരഞ്ഞെടുപ്പ്

0

കൊച്ചി: അഴീക്കോട് എം.എല്‍.എ കെ.എം. ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കി. വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നും കോടതി ഉത്തരവിട്ടത്.

2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വര്‍ഗീയ പ്രചാരണം നടത്തിയെന്ന എതിര്‍സ്ഥാനാര്‍ത്ഥി എം.വി. നികേഷ് കുമാറിന്റെ ഹര്‍ജിയിലാണ് വിധി. ആറു വര്‍ഷത്തേക്കാണ് അയോഗ്യത. ജസ്റ്റിസ് പി.ഡി. രാജന്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി. നികേഷ് കുമാറിന് അമ്പതിനായിരം രൂപ കോടതി ചെലവ് നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.

നിയമസഭാംഗത്വം റദ്ദാക്കിയ ഹൈക്കോടതി വിധിയെ പാര്‍ട്ടിയുമായി ആലോചിച്ച് നിയമപരമായി നേരിടുമെന്ന് കെ.എം. ഷാജി പ്രതികരിച്ചു. വര്‍ഗീയ പ്രചാരണം നടത്തി തിരഞ്ഞെടുപ്പ് വിജയിച്ചുവെന്ന കോടതി വിധി ഒരു മതേതരവാദിയെന്ന നിലയില്‍ ഏറെ അപമാനകരമാണെന്ന് ഷാജി വ്യക്തമാക്കി.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here