ഗോലിമാരോ പോലുള്ളവ തിരിച്ചടിച്ചു, ഡല്‍ഹിയില്‍ വീഴ്ച സമ്മതിച്ച് അമിത് ഷാ

0
4

ഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിലെ പ്രചാരണത്തിലെ വീഴ്ച തുറന്നു സമ്മതിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അരവിന്ദ് കേജ്‌രിവാളിനെതിരായ ഗോലിമാരോ പ്രചാരണം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് അമിത് ഷാ പറഞ്ഞു. തെരഞ്ഞെടുപ്പും ഷഹീന്‍ബാഹുമായി ബന്ധിപ്പിക്കേണ്ടതില്ലെന്നും ടൈംസ് നൗ സമ്മിറ്റില്‍ അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പുകള്‍ ജയിക്കാന്‍ വേണ്ടി മാത്രമല്ല. ബി.ജെ.പിയുടെ ആശയ പ്രചാരത്തിനുവേണ്ടിയുള്ള വേദികള്‍ കൂടിയാണ് തെരഞ്ഞെടുപ്പുകളെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here