മൂന്നാമന്‍ അഹമ്മദ് പട്ടേല്‍, അമിത് ഷായുടെ തന്ത്രങ്ങള്‍ വിജയിച്ചില്ല

0
22

അഹമ്മദാബാദ്: അമിത്ഷായുടേയും കൂട്ടരുടേയും തന്ത്രങ്ങള്‍ സ്വന്തം തട്ടകമായ ഗുജറാത്തില്‍ പൊളിഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയും മുതിര്‍ന്ന നേതാവുമായ അഹമ്മദ് പട്ടേല്‍ നാടകീയമായി അഞ്ചാം തവണയും രാജ്യസഭയിലെത്തി.

ഗുജറാത്തില്‍ നിന്നുള്ള മൂന്നു രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ആദ്യാവസാനം നാടകീയമായിരുന്നു. രാത്രി ഒന്നര നീണ്ട ശക്തമായ നീക്കങ്ങള്‍ക്കൊടുവില്‍, കോണ്‍ഗ്രസിന്റെ പരാതി അംഗീകരിച്ച് രണ്ട് വിമത അംഗങ്ങളുടെ വോട്ട് തെരഞ്ഞെടുപ്പ് കമ്മിഷന്‍ റദ്ദാക്കി. ഈ വിഷയത്തില്‍ കോണ്‍ഗ്രസിന്റെയും ബി.ജെ.പിയുടെയും മുതിര്‍ന്ന നേതാക്കള്‍ തന്നെ വാദങ്ങളുമായി തെരഞ്ഞെടുപ്പ് ആസ്ഥാനത്ത് എത്തിയതും ശ്രദ്ധേയമായി.

ഒരു ബി.ജെ.പി എം.എല്‍.എയുടെ വോട്ടടക്കം നേടിയാണ് പട്ടേല്‍ വിജയിച്ചത്. മറ്റ് രണ്ടു സീറ്റുകളില്‍ പ്രതീക്ഷിച്ചപോലെ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, കേന്ദ്ര മന്ത്രി സ്മൃതി ഇറാനി എന്നിവര്‍ വിജയിച്ചു. രാഘവ്ജി പട്ടേല്‍, ഭോലാഭായ് ഗോഹില്‍ എന്നിവര്‍ വോട്ടുചെയ്തശേഷം ബി.ജെ.പി പ്രതിനിധിയെ ഇവ കാണിച്ചതാണ് വിവാദത്തിനും വോട്ട് അസാധുവാക്കലിലും കലാശിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here