അമിത്ഷാ, സ്മൃതി ഇറാനി, മൂന്നാമന്‍ ആര് ? ഗുജറാത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് ഇന്ന്

0
2

അഹമ്മദാബാദ്: ഗുജറാത്തില്‍ ഇന്ന് ബി.ജെ.പിക്കും കോണ്‍ഗ്രസിനും അഭിമാന പോരാട്ടം. ഒഴിവുള്ള മൂന്നു രാജ്യസഭാ സീറ്റുകളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്റെ വിജയമാണ് നിര്‍ണ്ണായകം.

176 അംഗങ്ങളാണ് ഗുജറാത്ത് നിയമസഭയില്‍. ആറു പേര്‍ രാജിവച്ചതോടെ കോണ്‍ഗ്രസിന് ഇപ്പോള്‍ 51 അംഗബലമാണ് ഉള്ളത്. എല്ലാവരും വോട്ടുചെയ്താന്‍ ഒരാള്‍ക്ക് രാജ്യസഭയിലേക്ക് ജയിക്കാന്‍ 45 വേണം. എന്നാല്‍, കോണ്‍ഗ്രസ് പാര്‍പ്പിച്ചിരിക്കുന്നത് 44 പേരെയാണ്. പാര്‍ട്ടിവിട്ട ശങ്കര്‍സിംഗ് വഗേലയും മകനുമടക്കം ഏഴു പേരാണ് പിണങ്ങി നില്‍ക്കുമ്പോള്‍ 45 കടക്കാന്‍ അഹമ്മദ് പട്ടേലിനോ അതോ ബി.ജെ.പിയുടെ മൂന്നാമത്തെ പ്രതിനിധിക്കാണോ കഴിയുന്നതെന്നാണ് എല്ലാവും ഉറ്റുനോക്കുന്നത്.

അവസാന നിമിഷം രണ്ടു വോട്ടുള്ള എന്‍.സി.പി കോണ്‍ഗ്രസിനെ കൈവിട്ടു. ജെ.ഡി.യുവിന്റെ ഒരു വോട്ടോ ബി.ജെ.പിയുമായി പിണങ്ങി നില്‍ക്കുന്ന എം.എല്‍.എയുടെ വോട്ടോ ലഭിച്ചാല്‍ അഹമ്മന് പട്ടേലിനു കടന്നു കൂടാം. കൊഴിഞ്ഞുപോക്ക് ഒഴിവാക്കാന്‍ സംസ്ഥാനത്തിനു പുറത്തു താമസിപ്പിച്ചിരുന്ന എം.എല്‍.എമാരെ കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം സംസ്ഥാനത്ത് എത്തിച്ചിരുന്നു. ഇവര്‍ ആനന്ദിലെ ഒരു റിസോര്‍ട്ടില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. വോട്ടിംഗിനായി നേരെ ഗാന്ധി നഗറിലേക്കാകും ഇവര്‍ പോവുക.

 

 

LEAVE A REPLY

Please enter your comment!
Please enter your name here