മുഖ്യമന്ത്രിയെ ഗവര്‍ണര്‍ വിളിച്ചുവരുത്തിയതില്‍ അസ്വാഭിവക കാണാതെ സി.പി.എം, ഏറ്റുമുട്ടലിനില്ല

0
5

തിരുവനന്തപുരം: സംസ്ഥാനത്ത് നടന്ന അനിഷ്ട സംഭവങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെ ഗവര്‍ണര്‍ പി.സദാശിവം വിളിച്ചു വരുത്തിയ വിഷയത്തില്‍ സി.പി.എം ഏറ്റുമുട്ടലിനില്ല. സംഭവത്തില്‍ അസ്വാഭാവികതയില്ലെന്ന് സി.പി.എം സംസ്ഥാന നേതൃത്വം വിലയിരുത്തി. ഇക്കാര്യം വിവാദമാക്കേണ്ട കാര്യമില്ല. സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ നല്ല ബന്ധമാണ് നിലനില്‍ക്കുന്നത്. ഈ സാഹചര്യത്തില്‍ വിഷയം വിവാദമാക്കിയാല്‍ എതിരാളികള്‍ക്കാവും ഗുണം ലഭിക്കുകയെന്നാണ് പാര്‍ട്ടി നിലപാട്.

LEAVE A REPLY

Please enter your comment!
Please enter your name here