ഗൗരി ലങ്കേഷിന്റെ സഹോദരന്‍ ബിജെപിക്ക് വേണ്ടി പ്രചാരണത്തിന്

0
ഗൗരി ലങ്കേഷ് കൊലചെയ്യപ്പെട്ടതിന് ബി.ജെ.പി. ഏറെ പഴികേള്‍ക്കുന്നുണ്ടെങ്കിലും ഗൗരിയുടെ സഹോദരന്‍ ഇന്ദ്രജിത്ത് ലങ്കേഷ് കര്‍ണ്ണാടകയില്‍ ബി.ജെ.പിക്ക് വേണ്ടി പ്രചരണത്തിനിറങ്ങി. സഹോദരിയുടെ കൊലയാളികളെ സിദ്ധരാമയ്യ സര്‍ക്കാര്‍ രക്ഷിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഇന്ദ്രജിത്ത് പ്രചരണത്തിനിറങ്ങിയത്. മല്ലേശ്വരം ബി. ജെ. പി സ്ഥാനാര്‍ത്ഥി അശ്വത്ത് നാരായണനുവേണ്ടി ഇന്ദ്രജിത്ത് ലങ്കേഷ് പ്രചരണത്തിനെത്തിയ ഫോട്ടോ കെ.സുരേന്ദ്രനാണ് ഫെയ്‌സ്ബുക്കിലൂടെ പുറത്തുവിട്ടത്.  കേരളത്തിലിരുന്ന് ബി. ജെ. പി വിരുദ്ധപ്രചാരണം നടത്തുന്നവര്‍ കോണ്‍ഗ്രസ്സിന്റെ ഈ ഇരട്ടത്താപ്പ് ഇനിയും മനസ്സിലാക്കുന്നില്ലെന്നും സുരേന്ദ്രന്‍ കുറിച്ചു

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

”കൊല ചെയ്യപ്പെട്ട ഗൗരീ ലങ്കേഷിന്റെ സഹോദരന്‍ ഇന്ദ്രജിത്ത് ലങ്കേഷ് മല്ലേശ്വരം ബി. ജെ. പി സ്ഥാനാര്‍ത്ഥി അശ്വത്ത് നാരായണനുവേണ്ടി പ്രചാരണം നടത്തുന്നു. സഹോദരിയുടെ കൊലയാളികളെ സിദ്ധരാമയ്യ സര്‍ക്കാര്‍ രക്ഷിക്കുകയാണെന്നും വധഭീഷണിയുണ്ടായിട്ടും സഹോദരിക്കു സര്‍ക്കാര്‍ പൊലീസ് സംരക്ഷണം നല്‍കിയില്ലെന്നും അദ്ദേഹം പറഞ്ഞു. ബി. ജെ. പി അധികാരത്തില്‍ വന്നാലെ പ്രതികളെ പിടികൂടാനാവൂ എന്നും അദ്ദേഹം പറഞ്ഞു. വര്‍ഷങ്ങള്‍ക്കു മുമ്പ് കൊല്ലപ്പെട്ട കല്‍ബുര്‍ഗിയുടെ കൊലയാളികളെയും ഇതുവരെ പിടികൂടിയിട്ടില്ല. കേരളത്തിലിരുന്ന് ബി. ജെ. പി വിരുദ്ധപ്രചാരണം നടത്തുന്നവര്‍ കോണ്‍ഗ്രസ്സിന്റെ ഈ ഇരട്ടത്താപ്പ് ഇനിയും മനസ്സിലാക്കുന്നില്ല.

Loading...

LEAVE A REPLY

Please enter your comment!
Please enter your name here