മുന്‍ ലോക്‌സഭാ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി അന്തരിച്ചു

0

കൊല്‍ക്കത്ത: മുന്‍ ലോക്‌സഭാ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി (89) അന്തരിച്ചു. വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സിലായിരുന്ന സോമനാഥ് ചാറ്റര്‍ജിയുടെ ആരോഗ്യസ്ഥിതി കഴിഞ്ഞ ദിവസം വഷളാവുകയായിരുന്നു. ഇടയ്ക്ക് ഹൃദയാഘാതവും ഉണ്ടായിരുന്നു. രാവിലെ എട്ടരയോടെയായിരുന്നു അന്ത്യം.

2004- 2009 ല്‍ ആദ്യ യു.പി.എ സര്‍ക്കാരിന്റെ കാലത്ത് സി.പി.എം നേതാവായിരുന്ന ചാറ്റര്‍ജി ലോക്‌സഭാ സ്പീക്കറായി. പിന്നീട് നേതൃത്വവുമായി അകലുകയും സ്പീക്കര്‍ സ്ഥാനം രാജിവയ്ക്കാത്തതിനെ തുടര്‍ന്ന് പാര്‍ട്ടി അദ്ദേഹത്തെ പുറത്താക്കുകയും ചെയ്തു. ബംഗളില്‍ നിന്നുള്ള മുതിര്‍ന്ന മുതിര്‍ന്ന സി.പി.എം നേതാവായിരുന്ന സോമനാഥ് ചാറ്റര്‍ജി 10 തവണ ലോക്‌സഭയിലെത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here