റോഡ് ഷോയ്ക്കിടെ ബലൂണ്‍ പൊട്ടിത്തെറിച്ച് തീപിടിത്തം; രാഹുല്‍ ഗാന്ധി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

0

ജബല്‍പൂര്‍: മധ്യപ്രദേശിലെ ജബല്‍പൂരില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച റോഡ് ഷോയ്ക്കിടെ ബലൂണ്‍ പൊട്ടിത്തറിച്ചുണ്ടായ തീപിടിത്തത്തില്‍ നിന്ന് രാഹുല്‍ ഗാന്ധി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. പാര്‍ട്ടി പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്ത് തുറന്ന വാഹനത്തില്‍ വരികയായിരുന്നു രാഹുല്‍ ഗാന്ധി.

രാഹുലിനെ ആരതി ഉഴിഞ്ഞ് സ്വീകരിക്കാനായി തയാറാക്കി വെച്ചിരുന്ന തട്ടില്‍ നിന്ന് ബലൂകളിലേക്ക് തീപടരുകയും തീപിടിച്ചതോടെ വന്‍ ശബ്ദത്തില്‍ ബലൂണ്‍ പൊട്ടിത്തെറിക്കുകയും വലിയ തീനാളം ഉയരുകയും ചെയ്തു. തീ പിടിച്ച സ്ഥലവും രാഹുല്‍ സഞ്ചരിച്ച വാഹനവും തമ്മില്‍ ഏതാനും അടി അകലം മാത്രമേ ഇണ്ടായിരുന്നുള്ളു. ഉടന്‍ തന്നെ പ്രത്യേക സുരക്ഷാസേന സമീപ പ്രദേശത്ത് നിന്ന് പ്രവര്‍ത്തകരെ നീക്കുകയും രാഹുലിന്റെ വാഹനം കടന്നു പോകാന്‍ സുരക്ഷ ഒരുക്കുകയും ചെയ്തു.

ജബല്‍പൂര്‍ ജില്ലയില്‍ രാഹുല്‍ ഗാന്ധി നടത്തിയത് എട്ട് കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡ് ഷോയാണ്. നര്‍മ്മദാ നദി തീരത്ത് നിന്ന് ആരംഭിച്ച റോഡ് ഷോ ജബല്‍പൂര്‍ വെസ്റ്റ്, ജബല്‍പൂര്‍ നോര്‍ത്ത് സെന്‍ട്രല്‍, ജബല്‍പൂര്‍ ഈസ്റ്റ് എന്നീ മൂന്ന് നിയോജക മണ്ഡലങ്ങളിലൂടെയാണ് കടന്നു പോയത്.

LEAVE A REPLY

Please enter your comment!
Please enter your name here