തിരുവനന്തപുരം: മൂന്നാര്‍ സി.പി.എമ്മിനുള്ളില്‍ പുകയുന്നു. സ്ത്രീ വിരുദ്ധ പരാമര്‍മത്തിനു പിന്നാലെ കുടുംബത്തിനു നേരെ അഴിമതി ആരോപണവും ഉയര്‍ന്നതോടെ, വൈദ്യുതി മന്ത്രി എം.എം മണിയുടെ മന്ത്രി കസേര പ്രതിസന്ധിയിലായി. എം.എം. മണി മന്ത്രിയായി തുടരുന്നതിനോട് ഭൂരിപക്ഷം സി.പി.എം എം.എല്‍.എമാര്‍ക്കും സെക്രട്ടേറിയറ്റിലെ മുതിര്‍ന്ന അംഗങ്ങള്‍ക്കും വിയോജിപ്പാണെന്നാണ് സൂചന. ഭൂരിപക്ഷം പേരും ഇക്കാര്യം നേതൃത്വത്തെ അറിയിച്ചതായിട്ടാണ് വിവരം.

രാവിലെ മണിയെ സംരക്ഷിക്കാന്‍ ശ്രമിച്ച മുഖ്യമന്ത്രി പിണറായി വിയജന്‍ അടക്കമുള്ളവര്‍ ഭൂരിപക്ഷ നിലപാടിനോട് യോജിക്കുന്നുവെന്നാണ് സൂചന. മൂന്നാറില്‍ കൂടുതല്‍ പേര്‍ പെമ്പിളൈ ഒരുമൈ നേതാക്കള്‍ക്കൊപ്പം നിരാഹാര സമരം തുടങ്ങുന്നതും സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മണിയുടെ പുറത്തേക്കുള്ള യാത്രയ്ക്ക് വഴിയൊരുങ്ങുന്നത്. ഇതുസംബന്ധിച്ച് ഉടന്‍ തീരുമാനമുണ്ടാകുമെന്നാണ് പാര്‍ട്ടി കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here