കൊച്ചി | തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ ഡോ. ജോ ജോസഫ് ഇടതു മുന്നണി സ്ഥാനാര്‍ത്ഥി. ഹൃദയാരോഗ്യ രംഗത്തെ പ്രമുഖനായ ജോ ജോസഫിനെ സ്ഥാനാര്‍ത്ഥിയായി ഇടതു മുന്നണി കണ്വീനന് ഇ.പി. ജയരാജന് പ്രഖ്യാപിച്ചു.
എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ കാര്‍ഡിയോളജിസ്റ്റാണ് ഡോ. ജോ ജോസഫ്. എഴുത്തുകാരനും സാമൂഹിക പ്രവര്‍ത്തകനുമാണ്. കഴിഞ്ഞ പ്രളയകാലത്ത് ജനങ്ങളെ സേവിക്കാന്‍ ഇറങ്ങി പുറപ്പെട്ട് ജനകീയ അംഗീകാരം നേടിയ ആളാണെന്നും ഇ.പി. ജയരാജന് ചൂണ്ടിക്കാട്ടി.
ഇങ്ങനെയൊരു സ്ഥാനാര്‍ഥി തൃക്കാക്കരയിലെ ജനങ്ങള്‍ക്കു മഹാഭാഗ്യമാണെന്നു കണ്‍വീനര്‍ പറഞ്ഞു. സ്ഥാനാര്‍ഥിയെ ഏകപക്ഷീയമായി പ്രഖ്യാപിക്കുന്ന രീതിയില്ല. എല്ലാ പാര്‍ട്ടികളുമായി ബന്ധപ്പെട്ടുകൊണ്ടാണ് സ്ഥാനാര്‍ഥിയെ തീരുമാനിക്കുന്നത്. ഇടതുമുന്നണി തൃക്കാക്കരയില്‍ വിജയിക്കും. ഇടതുമുന്നണി അജയ്യ ശക്തിയാണെന്നു തെളിയിക്കുന്നതാകും ഉപതിരഞ്ഞെടുപ്പെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.