തമിഴ്‌നാട്ടില്‍ ഡി.എം.കെയുമായി തോള്‍ചേര്‍ന്ന മത്സരിച്ച് വിജയം നേടിയ ഇടതുപക്ഷത്തെ വെട്ടിലാക്കി കോടികളുടെ കണക്ക്. തെരഞ്ഞെടുപ്പ് കമ്മിഷനില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് സിപിഎമ്മിനും സിപിഐക്കും ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണച്ചെലവിനായി 25 കോടി രൂപ സംഭാവനയായി നല്‍കിയ വിവരം ഡി.എം.കെ. വെളിപ്പെടുത്തിയത്.

എന്നാല്‍ സി.പി.എം. കൊടുത്ത കണക്കില്‍ 7.2 കോടി മാത്രമാണ് കാണിച്ചിട്ടുള്ളത്. എന്നാല്‍ 10 കോടി രൂപയാണ് സിപിഎമ്മിന് ഡി.എം.കെ. നല്‍കിയത്. 15 കോടി രൂപ സിപിഐക്കും കൊടുത്തു.

ഇക്കാര്യത്തില്‍ സി.പി.ഐ. ഇതുവരെയും തിരഞ്ഞെടുപ്പ് ചെലവ് കമ്മിഷനില്‍ സമര്‍പ്പിച്ചിട്ടുമില്ല. ഇതോടെ തിരഞ്ഞെടുപ്പ് ചെലവ് മറച്ചുവെച്ചു എന്ന ആരോപണത്തിനു മുമ്പില്‍ മറുപടിയില്ലാതെ നില്‍ക്കയാണ് ഇടതുപക്ഷം.

LEAVE A REPLY

Please enter your comment!
Please enter your name here