ഉപതെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിക്ക് തിരിച്ചടി, മുലായത്തിന്റെ തട്ടകത്തില്‍ നിന്നു മരുമകള്‍ ഡിംപിള്‍ യാദവ് ലോകസഭയിലേക്ക്

ന്യൂഡല്‍ഹി | ഗുജറാത്തിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി നേടുന്നത് ചരിത്ര വിജയമാണ്. തിരിച്ചടി ഹിമാചല്‍ പ്രദേശില്‍ മാത്രല്ല, അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ ഒരു സീറ്റുപോലും വിജയിക്കാന്‍ ബി.ജെ.പിക്കു സാധിച്ചിട്ടില്ല.

ഉത്തര്‍പ്രദേശ്, ബീഹാര്‍, ഛത്തിസ്ഗഡ്, ഒഡീഷ, രാജസ്ഥാന്‍ സംസ്ഥാനങ്ങളിലെ ആറു നിയമസഭാ സീറ്റുകളിലേക്കും ഉത്തര്‍ പ്രദേശിലെ ഒരു ലോക്‌സഭാ മണ്ഡലത്തിലേക്കും നടന്ന തിരഞ്ഞെടുപ്പുകളില്‍ വിജയം ബി.ജെ.പി ഇതര പാര്‍ട്ടികള്‍ക്കാണ്. ഉത്തര്‍പ്രദേശിലെ സിറ്റിംഗ് സീറ്റ് നഷ്ടപ്പെടുകയും ചെയ്തു.

ഉത്തര്‍പ്രദേശ് മുന്‍മുഖ്യമന്ത്രിയുമായിരുന്ന മുലായം സിങ് യാദവിന്റെ നിര്യാണത്തെത്തുടര്‍ന്ന് ഒഴിവ് വന്ന മെയിന്‍പുരി ലോക്‌സഭ സീറ്റിലേക്കും ഖതൗലി, റാംപുര്‍ നിയമസഭ സീറ്റുകളിലേക്കുമാണ് യു.പിയില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്. മെയിന്‍പുരി ലോക്സഭാ മണ്ഡലത്തില്‍ അഖിലേഷ് യാദവിന്റെ ഭാര്യ ഡിംപിള്‍ യാദവ് ലക്ഷത്തില്‍ അധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയം നേടിയത്. ഖതൗലിയില്‍ രാഷ്ട്രീയ ലോക്ദള്ളിലെ മദന്‍ ഭയ്യയാണ് ജയിച്ചത്. രാംപൂരില്‍ എസ് പിയുടെ മഹുമ്മദ് അസിം രാജയും.

ബിഹാറില്‍ ബിജെപിയുമായി ജെ.ഡി.യു വേര്‍പിരിഞ്ഞ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പാണ് കുര്‍ഹാനി മണ്ഡലത്തില്‍ നടന്നത്. കുര്‍ഹാനിയില്‍ ജനതാദള്‍ സ്ഥാനാര്‍ത്ഥി മനോജ് സിന്‍ഹയാണ് മുന്നില്‍. രാജസ്ഥാനിലും ഛത്തീസ്ഗഡിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ മുന്നിലാണ്.

Dimple’s record win in Mainpuri re-unites Yadav family

Mainpuri – SP’s Dimple Yadav takes healthy lead
Rampur – Samajwadi Party’s Asim Raja is leading
Khatauli – RJD’s Madan Bhaiya is leading
Kurhani – JD(U)’s Manoj Singh Kushwaha is leading
Sardarshahar – Congress’ Anil Kumar Sharma is leading
Padampur – BJD’s Barsha Singh Bariha is leading
Bhanupratappur – Congress’ Savitri Manoj Mandavi is leading

LEAVE A REPLY

Please enter your comment!
Please enter your name here