ഡൽഹിയിൽ ബി.ജെ.പിക്കു തിരിച്ചടി, മുൻസിപ്പൽ കോർപറേഷൻ ഭരണവും എ എ.പിക്ക്

ന്യൂഡൽഹി | 15 വർഷമായി ബി.ജെ.പി. ഭരിച്ചിരുന്ന ഡൽഹി മുൻസിപ്പൽ കോർപറേഷൻ തൂത്ത് വൃത്തിയാക്കാൻ എ.എ.പി വരുന്നു. 250 സീറ്റുള്ള കോർപ്പറേഷനിലെ 85% വോട്ട് എണ്ണൽ പൂർത്തിയാകുമ്പോൾ എഎപി – 89, ബിജെപി – 69, കോൺഗ്രസ് – 4, സ്വതന്ത്രർ – 1 ഇടങ്ങളിൽ വിജയിച്ചു. 138 വര സീറ്റുകളിൽ ലീഡ് ചെയ്തു കൊണ്ടാണ് എ.എ.പി ഭരണത്തിലേക്ക് നീങ്ങുന്നത്.

2017 ൽ ബിജെപിക്ക് 181, എഎപി 48, കോൺഗ്രസ് 30 എന്നിങ്ങനെയായിരുന്നു കക്ഷിനില. ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഭേദഗതി ബില്‍ 2022 പ്രകാരം വടക്ക്, തെക്ക്, കിഴക്ക് മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍ ഒന്നാക്കി മാറ്റിയിരുന്നു. ഇതോടെ സീറ്റുകളുടെ എണ്ണം 272ല്‍നിന്ന് 250 ആയി കുറഞ്ഞു.


LEAVE A REPLY

Please enter your comment!
Please enter your name here