രാജ്യതലസ്ഥാനം എ.എ.പി ഭരിക്കും, ബി.ജെ.പിക്ക് സീറ്റു കൂടുമെന്നും എക്‌സിറ്റ് പോളുകള്‍

0
4

ഡല്‍ഹി: രാജ്യതലസ്ഥാനം ആം ആദ്മി പാര്‍ട്ടി ഭരിക്കുമെന്ന് ആദ്യ എക്‌സിറ്റ് ഫോള്‍ ഫലങ്ങള്‍. ആകെയുള്ള 70 സീറ്റുകളില്‍ എ.എ.പിക്ക് 44 മുതല്‍ 57 വരെ സീറ്റ് ലഭിക്കുമെന്ന് വിവിധ എക്‌സിറ്റ് പോളുകള്‍ പ്രവചിക്കുന്നു. ബി.ജെ.പി 11 മുതല്‍ 28 സീറ്റുവരെയും കോണ്‍ഗ്രസ് 0 മുതല്‍ മൂന്നു വരെയും സീറ്റുകള്‍ നേടുമെന്നാണ് പ്രവചനം.

ശനിയാഴ്ച വൈകുന്നേരം ആറിന് ലഭിക്കുന്ന പ്രാഥമിക കണക്കുകള്‍ പ്രകാരം 54.65 ശതമാനം പേരാണ് വോട്ടു രേഖപ്പെടുത്തിയത്. കഴിഞ്ഞ നാലു തെരഞ്ഞെടുപ്പുകളിലെ ഏറ്റവും കുറഞ്ഞ പോളിംഗാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here