കുതിരകച്ചവടം: 4 കോണ്‍ഗ്രസ്, 5 ജെ.ഡി.എസ് എം.എല്‍.എമാരെ ബി.ജെ.പി സമീപിച്ചു

0

ബെംഗളൂരു: കോണ്‍ഗ്രസ് ജെ.ഡി.എസ് നീക്കത്തില്‍ ആദ്യം പതറിയ ബി.ജെ.പി രണ്ടും കല്‍പ്പിച്ച് ഇറങ്ങിയതോടെ കര്‍ണാടകയില്‍ അരങ്ങേറുന്നത് കുതിര കച്ചവടം.

കോണ്‍ഗ്രസിന്റെയും ജെ.ഡി.എസിന്റെയും എം.എല്‍.എമാരെ ഏതുവിധേനയും സ്വന്തം പാളയത്തിലെത്തിക്കാനുള്ള കരുനീക്കങ്ങളാണ് ബി.ജെ.പി നടത്തുന്നത്. ജെ.ഡി.എസ് എം.എല്‍.എമാര്‍ താമസിക്കുന്ന ഹോട്ടലില്‍ കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കറെത്തി. കൂറുമാറാന്‍ ബി.ജെ.പി മന്ത്രിപദം വാഗ്ദാനം ചെയ്‌തെന്ന് കോണ്‍ഗ്രസ് എം.എല്‍.എ എ.എല്‍. പട്ടീല്‍ വ്യക്തമാക്കി. എം.എല്‍.എമാരെ സ്വാധീനിക്കുന്നത് ബി.ജെ.പിയും മറച്ചുവയ്ക്കുന്നില്ല.

സര്‍ക്കാര്‍ രൂപീകരണ നീക്കത്തില്‍ പിന്നോട്ടില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. ഗവര്‍ണറുടെ തീരുമാനം എതിരായാല്‍ നിയമ നടപടിയെക്കുറിച്ചും കോണ്‍ഗ്രസ് ആലോചന തടങ്ങി. കോണ്‍ഗ്രസിന്റെ നിയമസഭാ കക്ഷിയോഗത്തിന് 78 ല്‍ 58 പേരുമാത്രമാണ് എത്തിയിട്ടുള്ളത്. ജെ.ഡി.യുവിന്റെ യോഗത്തില്‍ രണ്ട് എം.എല്‍.എമാരെ കാണാനില്ലെന്ന് റിപ്പോര്‍ട്ടുണ്ട്. രണ്ട് പാര്‍ലമെന്ററി പാര്‍ട്ടി യോഗങ്ങളും അശങ്കയിലാണ്. ഒരു സ്വതന്ത്രന്‍ ബി.ജെ.പിക്കു പിന്തുണ പ്രഖ്യാപിച്ചു.

അതിനിടെ, ബി.ജെ.പി പാര്‍ലമെന്ററി പാര്‍ട്ടി യോഗം യെദ്യൂരപ്പയെ നേതാവായി തിരഞ്ഞെടുത്തു. പിന്നാലെ രാജ്ഭവനിലെത്തി യെദ്യൂരപ്പ ഗവര്‍ണറെ കണ്ടു. യുക്തമായ തീരുമാനം ഗവര്‍ണര്‍ തീരുമാനിക്കുമെന്ന് കൂടിക്കാഴ്ചയ്ക്കുശേഷം നേതാക്കള്‍ വ്യക്തമാക്കി.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here