കോട്ടയത്തിന് റെഡ് അലര്‍ട്ട്, ചുമതലക്കാരന്‍ മന്ത്രി ജര്‍മ്മനിക്കു പറന്നു, തിരിച്ച് വിളിച്ച് പാര്‍ട്ടി

0

കോട്ടയം: പ്രളയക്കെടുത്തിയില്‍ മുങ്ങി കോട്ടയത്തുകാര്‍ വലയുമ്പോള്‍ രക്ഷിക്കാന്‍ മന്ത്രിസഭ ചുമതലപ്പെടുത്തിയ മന്ത്രി കെ. രാജു ജര്‍മ്മനിക്കു പറന്നു.

വ്യാഴാഴ്ചയാണ് മന്ത്രി ജര്‍മനിയിലേക്കു പോയത്. ഒരു സംഘടയനയുടെ പരിപാടിയില്‍ പങ്കെടുക്കാനാണ് യാത്ര. മന്ത്രിക്കൊപ്പം വിവിധ പാര്‍ട്ടികളെ നേതാക്കളെയും പരിപാടിയിലേക്ക് ക്ഷണിച്ചിുന്നു. മന്ത്രിമാരയ വി.എസ്.സുനില്‍കുമാര്‍, കെ. രാജു, എം.പിമാരായ ശശി തരൂര്‍, ഇ.ടി.മുഹമ്മദ് ബഷീര്‍, എം.കെ.മുനീര്‍ എംഎല്‍എ എന്നിവര്‍ക്കായിരുന്നു പ്രധാനമായിട്ടും ക്ഷണം. ഇതില്‍ മന്ത്രി കെ. രാജുവും ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയുമാണ് നാട് പ്രളയത്തില്‍ മുങ്ങുമ്പോള്‍ ജര്‍മ്മനിയില്‍ എത്തിയത്.

കോട്ടയം ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന സമയത്തുകൂടിയാണ് ജില്ലയിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ ചുമതലപ്പെടുത്തിയ മന്ത്രി ഒരു നിര്‍ബന്ധവുമില്ലാത്ത പരിപാടിക്കായി വിദേശത്തേക്കു പോയത്. സംഭവം വിവാദമായതോടെ മന്ത്രിയെ സ്വന്തം പാര്‍ട്ടിയായ സി.പി.ഐ തിരിച്ചുവിളിച്ചു. എത്രയുംപെട്ടെന്ന് തിരിച്ചുവരണമെന്നാണ് പാര്‍ട്ടിയുടെ നിര്‍ദേശം. ഇതേതുടര്‍ന്ന് ഒരാഴ്ചത്തെ പരിപാടി രണ്ടു ദിവസമായി വെട്ടിച്ചുരുക്കി മന്ത്രി മടങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്.

LEAVE A REPLY

Please enter your comment!
Please enter your name here