കോണ്‍ഗ്രസിന്റെ വിശാല സഖ്യത്തോട് സി.പി.എം മുഖം തിരിക്കും

0

ഡല്‍ഹി: ദേശീയതലത്തില്‍ കോണ്‍ഗ്രസ് രൂപീകരിക്കുന്ന വിശാല സഖ്യത്തിന്റെ ഭാഗമാകേണ്ടതില്ലെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റിയില്‍ ധാരണ. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സി.പി.എം രാഷ്ട്രീയ നിലപാട് പിന്നീട് കേ്ന്ദ്രകമ്മിറ്റി പരിശോധിക്കും. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ചു സംസ്ഥാനങ്ങളില്‍ രാഷ്ട്രീയ സാഹചര്യങ്ങള്‍ക്കനുസരിച്ച് സഖ്യം തീരുമാനിക്കാനാണ് സി.പി.എമ്മിലെ ധാരണ.

എന്നാല്‍, ബംഗാളിന്റെ കാര്യത്തില്‍ കേന്ദ്രകമ്മിറ്റിയില്‍ വലിയ ഭിന്നതയാണ് തുടരുന്നത്. സഹകരണം തള്ളാത്ത പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനം ഒരു വിഭാഗം അട്ടിമറിക്കുന്നു എന്ന് പശ്ചിമബംഗാള്‍ ഘടകം ആരോപിച്ചു. പാര്‍ട്ടിയുടെ ശക്തി കൂട്ടാനുള്ള നയം വേണമെന്ന് വിഎസ് അച്യുതാനന്ദന്‍ കേന്ദ്രകമ്മിറ്റിക്കു നല്‍കിയ കുറിപ്പില്‍ ആവശ്യപ്പെട്ടു. ശബരിമലയില്‍ പ്രത്യേക ചര്‍ച്ച നടന്നില്ലെങ്കിലും കോടതിവിധി നടപ്പാക്കണമെന്ന സംസ്ഥാന ഘടകത്തിന്റെ നിലപാടിനൊപ്പമാണ് കേന്ദ്രനേതൃത്വം.

LEAVE A REPLY

Please enter your comment!
Please enter your name here