കോട്ടയത്ത് സി.പി.എം – കേരള കോണ്‍ഗ്രസ് (എം) ധാരണ വീണ്ടും

0
9

കോട്ടയം: ജില്ലാപഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിനു പിന്നാലെ കോട്ടയത്ത് സി.പി.എം – കേരള കോണ്‍ഗ്രസ് (എം) ധാരണ വീണ്ടും. വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷൻ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് സ്ഥാനാർഥി സെബാസ്റ്റ്യൻ കുളത്തുങ്കൽ സിപിഎം അംഗങ്ങളുടെ പിന്തുണയോടെ ജയിച്ചു. കോൺഗ്രസ് സ്ഥാനാർഥിയായിരുന്ന ലിസമ്മ ബേബിയെ എട്ടിനെതിരെ 12 വോട്ടുകൾക്കാണു തോൽപ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here