കണ്ണുര്‍ ചൂടിലും കോടിയേരിക്കു സെക്രട്ടറി കസേര, വി.എസ്. ഇക്കുറി ‘നല്ല കുട്ടി’,

0

തൃശൂര്‍: വി.എസ് ഇക്കുറി നല്ലകുട്ടി. ഔദ്യോഗിക പക്ഷത്തിന്റെ ശക്തി കേന്ദ്രങ്ങളില്‍ ഉള്‍പ്പെട്ടിരുന്ന കണ്ണൂര്‍ അടക്കമുള്ള ജില്ലാ നേതൃത്വങ്ങള്‍ കൈയറ്റ് വിമര്‍ശിക്കപ്പെടും. സി.പി.എം സംസ്ഥാന സമ്മേളനം ഇന്നു തുടങ്ങുമ്പോള്‍ കാര്യങ്ങള്‍ നീങ്ങുക ഈ രീതിയിലായിരുന്നുമെന്നാണ് റിപ്പോര്‍ട്ട്.
കണ്ണൂര്‍ ലോബിയിലെ പിണക്കങ്ങള്‍ പരിക്കില്ലാതെ പരിഹരിച്ചും ചിലരെ വെട്ടിനിരത്താനുള്ള തന്ത്രങ്ങളുമായിട്ടാണ് കോടിയേരി ബാലകൃഷ്ണന്‍ തൃശൂരിലുണ്ടാകുയെന്നാണ് ഇന്നലത്തെ സംസ്ഥാന കമ്മിറ്റിയുടെയും അവയ്‌ലബില്‍ പി.ബിയുടെയും നിലപാടുകള്‍ വ്യക്തമാക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെയും കണ്ണൂര്‍ ലോബിയില്‍ നിന്ന് ഇ.പി.ജയരാജന്‍ അടക്കമുള്ളവരുടെയും ശക്തമായ പിന്തുണയില്‍ സെക്രട്ടറി സ്ഥാനം ഉറപ്പിക്കാനും കോടിയേരിക്കായി.
അതിനാല്‍ തന്നെ മക്കള്‍ വിവാദത്തെക്കാളും ചര്‍ച്ചകളില്‍ മുഴച്ചു നില്‍ക്കുന്ന കൊലപാതകങ്ങളാകും. കോടിയേരിക്കു പകരെക്കാരനെ കുറിച്ചുള്ള ചര്‍ച്ചകള്‍ ചില കോണുകളില്‍ നടന്നിരുന്നുവെങ്കിലും അവസാന റൗണ്ടുകളിലേക്ക് കടക്കുമ്പോള്‍, യാതൊരു എതിര്‍പ്പുമില്ലാതെ പിണറായിയുടെ നിലപാടുകള്‍ അംഗീകരിക്കപ്പെടുന്നതാണ് കാണുന്നത്.
എല്ലാത്തിനെക്കാളും ഉപരി വി.എസ്. അച്യുതാനന്ദനെ ആക്രമിക്കാന്‍ സംസ്ഥാന നേതൃത്വം തുനിയുന്നില്ലെന്നതാണ് ശ്രദ്ധേയം. ഇക്കുറി അവതരിപ്പിക്കുന്ന റിപ്പോര്‍ട്ടുകളില്‍ വി.എസിനെതിരെ പരാമര്‍ശനങ്ങള്‍ കാര്യമായിട്ടുണ്ടാകില്ല.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here