തിരുവനന്തപുരം: കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് ഭരണം അട്ടിമറിക്കാനുളള ശ്രമം സീമകള്‍ ലംഘിക്കുകയാണെന്നും ഇതിനെതിരെ ശക്തിമായ ജനകീയ സമരം സംഘടിപ്പിക്കുമെന്നും സി.പി.എം. എല്‍.ഡി.എഫ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് പറയുമ്പോള്‍ അതിന്റെ നേതൃത്വം വഹിക്കുന്ന മുഖ്യമന്ത്രിയെയാണ് ലക്ഷ്യമിടുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍ വ്യക്തമാക്കി.

അന്വേഷണ രീതികള്‍ നോക്കിയാല്‍ മുഖ്യമന്ത്രിയെ കുടുക്കാനാകുമോയെന്ന നിലയിലേക്ക് അന്വേഷണം വഴിതിരിച്ചു വിടാന്‍ ശ്രമിച്ചുവെന്ന് വ്യക്തമാകുന്നു. മറ്റു സംസ്ഥാനങ്ങളില്‍ എം.എല്‍.എമാരെ വിലയ്ക്കു വാങ്ങുന്നതുപോലെ കേരളത്തില്‍ നടക്കാത്തതിനാലാണ് കേന്ദ്ര ഏജന്‍സികളെ ഉപയോഗിക്കുന്നതെന്ന് വിജയരാഘവന്‍ പറഞ്ഞു. സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനത്തെ അട്ടിമറിക്കാന്‍ ഗൂഡാലോചന നടക്കുന്നുണ്ട്. ഇതിനെതിരെ ജനത്തെ അണിനിരത്തി വിപുലമായ സമരം ആസൂത്രണം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here