കോടിയേരി തുടരും, സംസ്ഥാന സമിതിയില്‍ 10 പുതുമുഖങ്ങള്‍

0

തൃശൂര്‍: സി.പി.എം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണന്‍ തുടരും. പത്ത് പുതുമുഖങ്ങളെ ഉള്‍പ്പെടുത്തിയും ഒമ്പതുപേരെ ഒഴിവാക്കിയും സംസ്ഥാന കമ്മിറ്റി പുന:സംഘടിപ്പിച്ചു.
വയനാട് ജില്ലാ സെക്രട്ടറി പി. ഗഗാറിന്‍, മലപ്പുറം ജില്ലാ സെക്രട്ടറി ഇ.എന്‍. മോഹന്‍ദാസ്, ഡി.വൈ.എഫ്.ഐ. നേതാക്കളായ പി.പി. മുഹമ്മദ് റിയാസ്, എ.എന്‍. ഷംസീര്‍, സി.എച്ച്. കുഞ്ഞമ്പു എന്നിവര്‍ക്കു പുറമേ ഒളിക്യാമറാ വിവാദത്തില്‍ നടപടി നേരിട്ട ഗോപി കോട്ടമുറിക്കലും കമ്മിറ്റിയില്‍ ഇടം നേടി. വി.എസ്. അച്യുതാനന്ദന്‍, പാലോളി മുഹമ്മദ് കുട്ടി, പി.കെ.ഗുരുദാസന്‍, എം.എം. ലോറന്‍സ്, കെ.എന്‍. രവീന്ദ്രനാഥ് എന്നിവരാണ് സംസ്ഥാന കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാക്കള്‍.
മന്ത്രിസഭാ പുന:സംഘടനയ്ക്ക് സംസ്ഥാന സമ്മേളനം തീരുമാനിച്ചിട്ടില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി. കേരള കോണ്‍ഗ്രസുമായി ചേരാന്‍ സി.പി.എം നിലപാട് സ്വീകരിച്ചിട്ടില്ല. സി.പി.ഐ അടക്കം എല്ലാ ഘടകകക്ഷികളുമായി ആലോചിച്ചേ ഇക്കാര്യത്തില്‍ തീരുമാനം എടുക്കൂ. സി.പി.ഐയുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള മാര്‍ഗം ഉഭയകക്ഷി ചര്‍ച്ചയാണെന്നും അദ്ദേഹം വ്യക്തമാക്കി.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here