നിലപാടുകളില്‍ ഉറച്ച് കാരാട്ടും യെച്ചൂരിയും, വൊട്ടെണ്ണി നയം തീരുമാനിക്കാന്‍ സി.പി.എം

0

ഹൈദരാബാദ്: പ്രതീക്ഷിച്ചപോലെ സി.പി.എമ്മിന്റെ 22-ാമത് പാര്‍ട്ടി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും തമ്മിലുള്ള ബലപരീക്ഷണത്തിന്റെ വേദിയാകുന്നു. കോണ്‍ഗ്രസുമായുള്ള കൂട്ടുകെട്ട് തള്ളുന്ന ലൈന്‍ അവതരിപ്പിക്കാന്‍ കാരിട്ടിനെ നിയോഗിച്ചശേഷം നേതൃത്വം അംഗീകരിക്കാത്ത സ്വന്തം ലൈന്‍ യെച്ചൂരി പ്രതിനിധികള്‍ക്കു മുന്നില്‍ അവതരിപ്പിച്ചു.
ബൂര്‍ഷ്വാ-ഭൂപ്രഭു വര്‍ഗത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന കോണ്‍ഗ്രസുമായി ഒു വിധത്തിലും കൈകോര്‍ക്കരുതെന്നാണ് കാരാട്ട് വിഭാഗത്തിന്റെ നിലപാട്. ബി.ജെ.പിയെ അധികാരത്തില്‍ നിന്നു താഴെയിറക്കാന്‍ പ്രതിപക്ഷ ഐക്യത്തിനുള്ള വാതില്‍ കൊട്ടിയടയ്ക്കരുതെന്ന് യെച്ചൂരിയും പ്രതിനിധികളോട് ആവശ്യപ്പെടുത്തു.
ഇരുവിഭാഗങ്ങളും നിലപാടുകളില്‍ ഉറച്ചുനില്‍ക്കുന്നതോടെ കോണ്‍ഗ്രസില്‍ വാദങ്ങള്‍ക്ക് ചൂടുകൂടും. നേതാക്കളുടെ അഭിപ്രായ ഭിന്നത പാര്‍ട്ടിയെ ബാധിച്ചുവെന്ന് കോണ്‍ഗ്രസ് പരിഗണിക്കുന്ന റിപ്പോര്‍ട്ടുകളില്‍ വിലയിരുത്തലുണ്ട്. അതിനുശേഷവും തുടരുന്ന ഏറ്റുമുട്ടലില്‍ ആശങ്ക പ്രകടിപ്പിച്ചും ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്. വോട്ടെടുപ്പിലൂടെ നയം തീരുമാനിക്കപ്പെട്ടാലും ഇരുവിഭാഗങ്ങള്‍ക്കുമിടയില്‍ ഉണ്ടായിരിക്കുന്നതാണ് പാര്‍ട്ടി നേരിടാനിരിക്കുന്ന പ്രധാന വെല്ലുവിളിയെന്ന് ഇവര്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here