ധാരണയാകാം, സഖ്യം പാടില്ല… എന്നിട്ടും സി.പി.എമ്മിന്റെ രാഷ്ട്രീയ പ്രമേയം ഐകകണ്‌ഠേന പാസായില്ല

0

ഹൈദരാബാദ്: കോണ്‍ഗ്രസ് സഖ്യത്തിന്റെ കാര്യത്തില്‍ അവസാനംവരെ പോരാടിയ യെച്ചുരി കാരാട്ട് വിഭാഗങ്ങള്‍ ഒടുവില്‍ പിടിവാശി ഉപേക്ഷിച്ചു. കോണ്‍ഗ്രസ് ബന്ധത്തിന്റെ വിവാദ പരാമര്‍ശങ്ങള്‍ കരട് രാഷ്ട്രീയ പ്രമേയത്തില്‍ നിന്ന് മാറ്റി വോട്ടിംഗ് ഒഴിവാക്കി. കോണ്‍ഗ്രസുമായി ധാരണ സാധ്യമാകും എന്നാല്‍ സഖ്യം പാടില്ലെന്ന തരത്തിലാണ് മാറ്റങ്ങള്‍ ഉള്‍പ്പെടുത്തിയത്.

രണ്ടു ഖണ്ഡികകളിലാണ് ഭേദഗതി വരുത്തിയത്. 115-ാം ഭാഗത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യമോ ധാരണയോ വേണ്ടെന്ന നിര്‍ദേശമാണ് മാറ്റിയത്. ‘സഖ്യമോ ധാരണയോ’ എന്നതിനു പകരം ‘രാഷ്ട്രീയ സഖ്യം’ വേണ്ട എന്നാക്കിയാണ് മാറ്റിയത്. ഈ സുപ്രധാന മാറ്റം വന്നതോടെയാണ് വോട്ടെടുപ്പില്ലാതെ രാഷ്ട്രീയപ്രമേയം പാസാക്കാനായത്. പാര്‍ലമെന്റിനകത്തും പുറത്തും കോണ്‍ഗ്രസുമായി യോജിച്ച നിലപാട് കൈക്കൊള്ളാമെന്നും ഇതിനു താഴെയായി ചേര്‍ത്തിട്ടുണ്ട്. ഇതു തന്നെയായിരുന്നു ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ആവശ്യം. മാറ്റം വിജയമാണെന്ന് യെച്ചൂരിയെ പിന്തുണയ്ക്കുന്നവരും തെരഞ്ഞെടുപ്പ് സഖ്യത്തിന് അനുമതി നല്‍കിയിട്ടില്ലെന്ന് കാരാട്ട് പക്ഷവും ചൂണ്ടിക്കാണിക്കുന്നു.

എന്നാല്‍, പ്രമേയം അംഗീകരിക്കണമെന്ന നിർദേശം ഒൻപതുപേർ എതിർത്തപ്പോൾ നാലു പേർ നിഷ്പക്ഷത പാലിച്ചു. ഭേദഗതിക്കുമേൽ പരസ്യവോട്ടിങ് നടന്നുവെന്ന് ദേശീയ ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി പറഞ്ഞു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here