യച്ചൂരി നയിക്കും, കെ.രാധാകൃഷ്ണനും എം.പി. ഗോവിന്ദനും സി.സിയിലേക്ക്, വി.എസ്. ക്ഷണിതാവായി തുടരും

0

ഹൈദരാബാദ്: സി.പി.എം ജനറല്‍ സെക്രട്ടറിയായി സീതാറാം യെച്ചൂരി തുടരും. കേരളത്തില്‍ നിന്ന് എം.വി. ഗോവിന്ദന്‍, കെ. രാധാകൃഷ്ണന്‍ എന്നിവര്‍ കേന്ദ്രകമ്മിറ്റിയില്‍ എത്തും. പി.കെ. ഗുരുദാസന്‍ ഒഴിവാക്കപ്പെട്ടു. വി.എസ്. അച്യുതാനന്ദന്‍, പാലൊളി എന്നിവര്‍ കേന്ദ്രകമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാക്കളായി തുടരും.

17 അംഗ പോളിറ്റ് ബ്യൂറോയെയും 95 അംഗ കേന്ദ്ര കമ്മിറ്റിയെയും പാര്‍ട്ടി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പു.  പി.ബിയില്‍ രണ്ടും കേന്ദ്ര കമ്മിറ്റില്‍ 19 ഉം പേര്‍ പുതുമുഖങ്ങളാണ്. 95 അംഗങ്ങള്‍ക്കു പുറമേ രണ്ടു സ്ഥിരം ക്ഷണിതാക്കളെയും ആറു പ്രത്യേക ക്ഷണിതാക്കളെയും തെരഞ്ഞെടുത്തു. സി.സിയില്‍ ഒരു സീറ്റ് വനിതയ്ക്കായി ഒഴിച്ചിട്ടിട്ടുണ്ട്. എസ്. രാമചന്ദ്രന്‍ പിള്ളയെ പി.ബിയില്‍ നിലനിര്‍ത്തി.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here