മാധ്യമങ്ങളിലൂടെ മാപ്പു പറയൂ, അല്ലെങ്കില്‍ ഒരു കോടി നഷ്ടപരിഹാരം നല്‍കൂ… സ്വപ്‌നയോട് എം.വി. ഗോവിന്ദന്‍

കണ്ണൂര്‍ | സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്‌ന സുരേഷിനോട് ആരോപണങ്ങള്‍ പിന്‍വലിച്ച് മാപ്പു പറയാന്‍ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ ആവശ്യപ്പെട്ടു. ഇല്ലാത്തപക്ഷം ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു നിയമനടപടി ആരംഭിക്കുമെന്ന് അദ്ദേഹം വക്കീല്‍ നോട്ടീസില്‍ മുന്നറിയിപ്പ് നല്‍കി.

അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ചത് തനിക്ക് അപകീര്‍ത്തിയുണ്ടാക്കിയെന്ന് നോട്ടിസില്‍ എം.വി. ഗോവിന്ദന്‍ പറയുന്നു. നിയമ നടപടിയില്‍ നിന്ന് ഒഴിവാകണമെങ്കില്‍ ആരോപണം പിന്‍വലിച്ച് പ്രമുഖ മാധ്യമങ്ങളിലൂടെ മാപ്പ് പറയണമെന്ന് അഡ്വ. നിക്കോളാസ് ജോസഫ് മുഖേന നോട്ടിസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും എതിരെ കോടതിയില്‍ ഉന്നയിച്ച ആരോപണങ്ങള്‍ പിന്‍വലിക്കാന്‍ വിജേഷ് പിള്ള എന്നയാള്‍ മുഖേന വൈറ്റ്ഫീല്‍ഡിലെ ഹോട്ടലില്‍ വിളിച്ചുവരുത്തി തന്നെ ഭീഷണിപ്പെടുത്തിയെന്നാണു സ്വപ്ന വെളിപ്പെടുത്തിയത്. കേരളം വിട്ടില്ലെങ്കില്‍ പിന്നെ ഒത്തുതീര്‍പ്പ് ഉണ്ടാകില്ലെന്നും, ആയുസ്സിന് ദോഷംവരുമെന്നും പറയാന്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പറഞ്ഞതായി വിജയ് പിള്ള പറഞ്ഞുവെന്നും സ്വപ്ന ആരോപിച്ചിരുന്നു.

CPM MV Govindan initiated legal action against Swapna Suresh

LEAVE A REPLY

Please enter your comment!
Please enter your name here