തിരുവനന്തപുരം: പാര്‍ടിയുടെ യശസ്സിന് മങ്ങലേല്‍പ്പിക്കുന്ന നിലയില്‍ പൊതുപരാമര്‍ശങ്ങള്‍ നടത്തിയതിന് സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം എം മണിയെ പരസ്യമായി ശാസിക്കാന്‍ എ വിജയരാഘവന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സിപിഎം സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.

മണിയെ പരസ്യമായി വിമർശിച്ചതിന് മൂന്ന് വനിത നേതാക്കൾ ഉൾപ്പെടെ നാലുപേരെ സംസ്ഥാന സെക്രട്ടറി വിമർശിക്കുകയുംചെയ്തു. സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം കൂടിയായ എം.എം. മണിക്ക് എതിരായ സംസ്ഥാന സെക്രേട്ടറിയറ്റിെൻറ അച്ചടക്ക നടപടി നിർേദശത്തിന് ബുധനാഴ്ച ചേർന്ന സംസ്ഥാന സമിതി ഐകകണ്േഠ്യന അംഗീകാരം നൽകി. ഇടുക്കി കലക്ടർ അടക്കമുള്ള റവന്യൂ ഉദ്യോഗസ്ഥർക്ക് എതിരെയും തെൻറ പ്രസംഗത്തിൽ മണി മോശമായ ഭാഷ ഉപയോഗിച്ചിരുന്നു. പാർട്ടിയെയും സർക്കാറിനെയും തുടർച്ചയായ വിവാദങ്ങളിൽപെടുത്തുന്ന മണിയുടെ നടപടിയാണ് പരസ്യമായി ശാസിക്കാൻ നേതൃത്വത്തെ പ്രേരിപ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here