തിരുവല്ല: സി.പി.എം പ്രാദേശിക നേതാവിനെ വെട്ടിക്കൊന്നു. പെരിങ്ങര ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും മുന്‍ ഗ്രാമപഞ്ചായത്ത് അംഗവുമായ പി.ബി. സന്ദീപ് കുമാറാണ് രാത്രി എട്ടു മണിയോടെ കൊലപ്പെട്ടത്.

നെടുമ്പ്രം ചാത്തങ്കരിമുക്കിനു അരകിലോമീറ്റര്‍ മാറിയുള്ള കലുങ്കിനടുത്താണ് ആക്രമണമുണ്ടായത്. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന സന്ദീപിനെ പിന്നാലെ മൂന്നു ബൈക്കുകളിലെത്തിയ ആറംഗസംഘം തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. പ്രാണരക്ഷാര്‍ത്ഥം സമീപത്തെ വയലിലേക്കു ചാടിയ സന്ദീപിനെ പിന്തുടര്‍ന്ന് ആക്രമിച്ച സംഘം മാരകമായി വെട്ടിപരിക്കേല്‍പ്പിച്ചു.

ആക്രമണത്തിനു പിന്നില്‍ ആര്‍.എസ്.എസാണെന്നു സി.പി.എം നേതാക്കള്‍ ആരോപിച്ചു. മൃതദേഹം തിരുവല്ല താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here