രക്തസമ്മര്‍ദ്ദം കുറഞ്ഞെന്ന് സാക്ഷ്യം പറച്ചില്‍; പാര്‍ട്ടിക്ക് ‘സമ്മര്‍ദ്ദം’ കൂട്ടി കൂട്ടപ്രാര്‍ത്ഥന

0

രോഗശാന്തി തട്ടിപ്പുകള്‍ക്കെതിരേയും അന്ധവിശ്വാസങ്ങള്‍ക്കെതിരേയും വാളെടുക്കുന്ന പാര്‍ട്ടിയാണ് സി.പി.എമ്മെങ്കിലും ബി.ജെ.പിക്കാരുടെ വളര്‍ച്ചയോടെ അല്‍പസൊല്‍പം വിശ്വാസമൊക്കെയാകാമെന്നാണ് ഇപ്പോഴത്തെ നിലപാട്. ഹോമവും പൂമൂടലും പറനിറയ്ക്കലുമൊക്കെയായി പ്രമുഖ നേതാക്കള്‍ രംഗത്തെത്തിയിട്ടുമുണ്ട്. ഏറ്റവുമൊടുവില്‍ പ്രാര്‍ത്ഥനയിലൂടെ ‘രോഗശാന്തി’ ലഭിച്ചതിന് സാക്ഷ്യംപറഞ്ഞ് ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് അംഗവും കളംനിറഞ്ഞതോടെ വെട്ടിലായിരിക്കയാണ് സി.പി.എം.

ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം.സുരേന്ദ്രനാണ് പ്രാര്‍ത്ഥനയിലൂടെ രോഗശാന്തി ലഭിച്ചതത്രേ. ആലപ്പുഴ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഐ.എം.എസ്. ധ്യാനഭവന്റെ പ്രസിദ്ധീകരണത്തിലാണ് നേതാവിന്റെ പടംവച്ച് രോഗശാന്തി ലഭിച്ചതിന്റെ സാക്ഷ്യം പറച്ചില്‍. രക്തസമ്മര്‍ദ്ദവും പ്രമേഹവുമാണ് സഖാവിന് പ്രാര്‍ത്ഥനയിലൂടെ മാറിക്കിട്ടിയതത്രേ. എന്നാല്‍ വിശ്വാസിയായ ഭാര്യ ചെയ്ത കടുംകൈയാണ് ഇതെന്നാണ് നേതാവിനോട് അടുത്തവൃത്തങ്ങള്‍ പറയുന്നത്. ഭാര്യാണ് ഭര്‍ത്താവിന്റെ ചിത്രം വച്ച് പരസ്യം നല്‍കിയത്. അവരുടെ വിശ്വസമാണ് സഖാവിന്റെ രോഗശാന്തിക്ക് കളമൊരുക്കിയതത്രേ.

ധ്യാനകേന്ദ്രത്തിലെ പ്രാര്‍ത്ഥന കഴിഞ്ഞ് പരിരോശിച്ചപ്പോള്‍ രോഗം മാറിയെന്നാണ് അവകാശപ്പെടുന്നത്. ഈ വാര്‍ത്തകള്‍ പുറത്തുവന്നതോടെ പാര്‍ട്ടിഅംഗങ്ങളും സുരേന്ദ്രനെതിരേ രംഗത്തെത്തിയിട്ടുണ്ട്. പ്രാര്‍ത്ഥനായോഗത്തില്‍ സുരേന്ദ്രന്‍ നേരിട്ടുപങ്കെടുത്തൂവെന്നാണ് എതിര്‍പക്ഷം ആരോപിക്കുന്നത്. ഇതുസംബന്ധിച്ച് ജില്ലാനേതൃത്വത്തിന് ഉടന്‍ പരാതിനല്‍കാനാണ് നീക്കം.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here