കോഴിക്കോട്: കുറ്റ്യാടിയില്‍ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ പ്രതിഷേധങ്ങളില്‍ സി.പി.എമ്മിലെ അച്ചടക്കനടപടി തുടരുന്നു. വളയം, കുറ്റ്യാടി ലോക്കല്‍ കമ്മിറ്റികളിലെ 32 പേര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. എം.എല്‍.എയേയും ഏരിയാ കമ്മിറ്റി അംഗങ്ങളേയും തരംതാഴ്ത്തിയതിനു പിന്നാലെയാണ് കൂടുതല്‍ നടപടികള്‍.

നേരത്തെ കുറ്റ്യാടി ലോക്കല്‍ കമ്മിറ്റി പൂര്‍ണമായും പിരിച്ചുവിട്ടശേഷം ഇവിടെ അഡ്‌ഹോക്ക് കമ്മിറ്റിയെ നിയോഗിച്ചിരുന്നു. ഇപ്പോള്‍ നാലു പേരെയാണ് പുറത്താക്കിയിരിക്കുന്നത്. മൂന്നു പേരെ ഒരു വര്‍ഷത്തേക്കും രണ്ടു പേരെ ആറു മാസത്തേക്കും സസ്‌പെന്‍ഡ് ചെയ്തു. വളയം ലോക്കല്‍ കമ്മിറ്റിയില്‍ രണ്ടു പേരെ ആറു മാസത്തേക്കു സസ്‌പെന്‍ഡ് ചെയ്തു. മറ്റുള്ളവരെ താക്കീത് ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്.

LEAVE A REPLY

Please enter your comment!
Please enter your name here