‘മഞ്ജുവിനെ വേണ്ട’; വാര്‍ത്തകള്‍ക്ക് വിരാമം

0
1

ആലപ്പുഴ: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ നടി മഞ്ജു വാര്യര്‍ ഇടത് സ്ഥാനാര്‍ത്ഥിയാകുമെന്ന വാര്‍ത്തകള്‍ക്ക് തടയിട്ട് സി.പി.എം. ആലപ്പുഴ ജില്ലാ നേതൃത്വം. പാര്‍ട്ടിക്ക് താരപരിവേഷമുള്ള സ്ഥാനാര്‍ത്ഥികളുടെ ആവശ്യമില്ലെന്നും പാര്‍ട്ടി പ്രവര്‍ത്തകരെയാണു പരിഗണിക്കുന്നതെന്നും ജില്ലാ സെക്രട്ടറി സജി ചെറിയാന്‍ വ്യക്തമാക്കിയതോടെയാണ് അഭ്യൂഹങ്ങള്‍ക്ക് വിരാമമായത്.

സി.പി.എമ്മിന്റെ സിറ്റിങ് സീറ്റില്‍ സെലിബ്രിറ്റി സ്ഥാനാര്‍ഥിയെന്ന നിലയില്‍ മഞ്ജു വാര്യര്‍ മല്‍സരിക്കുമെന്ന് വ്യാപകമായ പ്രചരണം നവമാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. ഇതേത്തുടര്‍ന്നാണ് സജി ചെറിയാന്‍ പാര്‍ട്ടി നിലപാട് വ്യക്തമാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here