തിരുവനന്തപുരം: ‘…ഭയങ്കര ഗുരുതരമായ ആരോപണങ്ങളല്ലേ… എല്ലാവര്‍ക്കും മനസിലാകും.’ സ്പ്രിംക്ലര്‍ വിവാദങ്ങളിലെ ആരോപണങ്ങള്‍ തള്ളിക്കളയുന്നുവെന്ന് ആവര്‍ത്തിച്ചു വ്യക്തമാക്കിക്കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

വയറസിനെതിരെ പോരാടികൊണ്ടിരിക്കുകയാണ്്. അക്കാര്യത്തില്‍ ശ്രദ്ധിക്കുന്നതാണ് ഇപ്പോള്‍ നല്ലത്. സ്പ്രിംക്ലര്‍ വിവാദത്തിലേക്കു കടക്കാതെ, അതിനല്ല തനിക്കിപ്പോള്‍ സമയമെന്നും വേറെ കാര്യങ്ങളിലാണ് ഇടപെട്ടുകൊണ്ടിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സേവ് സി.പി.എം ഫോറത്തിന്റെ കാലത്തെ കാര്യങ്ങള്‍ ഓര്‍മ്മിപ്പിച്ചും നേരത്തെ ഉപയോഗിച്ച് മാധ്യമ സിന്‍ഡിക്കേറ്റെന്ന വാക്ക് പറയാതെ ഓര്‍മ്മിപ്പിച്ചുമാണ് പിണറായി വിജയന്‍ ചോദ്യങ്ങളെ നേരിട്ടത്.

മറുപടി പറയാതെ പോകുന്നത് ശരിയാകുമോയെന്ന് ചരിത്രം തീരുമാനിക്കട്ടെയെന്നും അദ്ദേഹം ചോദ്യങ്ങള്‍ക്കു മറുപടിയായി പറഞ്ഞുവച്ചു. അതെല്ലാം വലിയ കാര്യമാണെന്ന മട്ടില്‍ അവതരിപ്പിക്കാന്‍ നോക്കേണ്ട. അതെല്ലാവര്‍ക്കും മനസിലാകും.

പല നുണ വാര്‍ത്തകളും നിങ്ങളുടെ കൂട്ടത്തില്‍ പലരും മെനയുന്നുണ്ടെന്ന് അറിയാം. കള്ളവാര്‍ത്തകള്‍ ഉണ്ടാക്കിയവര്‍ ചില ശീലങ്ങളുമായി ഇരിക്കുമ്പോള്‍ അത് തുറന്നു പറഞ്ഞതും ചരിത്രത്തിന്റെ ഭാഗമാണ്. ഇതെല്ലാം കണ്ടിട്ടാണ് താനിവിടെ വന്നിരിക്കുന്നത്. സേവ് സി.പി.എം ഫോറത്തിന്റെ സമയത്തെ വാര്‍ത്തകളുടെ സ്വഭാവം പോലെ ഇപ്പോള്‍ വരുന്ന വാര്‍ത്തകള്‍ക്ക് ചില സ്വഭാവങ്ങളുണ്ട്. അന്ന് പലതും നുണക്കഥകളായിരുന്നു. അന്നു ചിലരെ വിളിച്ച ഒരു പേരുണ്ടായിരുന്നു. അതിന്റെ ചില അംശങ്ങള്‍ ഇപ്പോഴും ഉണ്ട്. നിങ്ങള്‍ മാത്രമായിരിക്കില്ല. മറ്റു ചിലര്‍ കൂടി ഉണ്ടാകുമെന്ന വ്യത്യാസമേയുള്ളൂ. ശുദ്ധമായ നുണ ഒരുകൂട്ടര്‍ കെട്ടിചമച്ച് ഉണ്ടാക്കുമ്പോള്‍ എന്ത് നിജസ്ഥിതി പറയാനെന്നു ചോദിച്ച മുഖ്യമന്ത്രി ഉന്നയിച്ചവരോട് തെളിവു കൊണ്ടുവരാന്‍ പറയാനും ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here