മുഖ്യന്റെ രോഷപ്രകടനത്തില്‍ കേന്ദ്ര നേതൃത്വത്തിന് അതൃപ്തി

0
5

ഡല്‍ഹി: മുഖ്യമന്ത്രി മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ നടത്തിയ കോപപ്രകടനം അനാവശ്യമായിരുന്നുവെന്ന് സി.പി.എം കേന്ദ്ര നേതൃത്വം. രാഷ്ട്രീയ കൊലപാതകത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷം കൈകാര്യം ചെയ്ത രീതിയിലും നേതൃത്വത്തിന് അതൃപ്തി.
രാഷ്ട്രീയ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ നടന്ന സമാധാന യോഗത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മാധ്യമ പ്രവര്‍ത്തകരെയാണ് മുഖ്യമന്ത്രി ഇറക്കിവിട്ടത്. ഇത്തരം സംഭവങ്ങള്‍ ഒഴിവാക്കാമായിരുന്നുവെന്നും അങ്ങനെയെങ്കില്‍ ഇത്രയും പ്രശ്‌നങ്ങള്‍ ഉണ്ടാകുമായിരുന്നില്ലെന്നും നേതൃത്വം വിലയിരുത്തി. ഗവര്‍ണറുടെ നിര്‍ദേശപ്രകാരമായിരുന്നു സമാധാന ചര്‍ച്ചയെന്ന രീതിയിലേക്ക് കാര്യങ്ങള്‍ മാറിയതും ഉചിതമായില്ലെന്ന് കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തല്‍.

LEAVE A REPLY

Please enter your comment!
Please enter your name here