യച്ചൂരിക്ക് കനത്ത തിരിച്ചടി: കോണ്‍ഗ്രസ് ബന്ധം തള്ളി കേന്ദ്ര കമ്മിറ്റി

0
1

കൊല്‍ക്കത്ത: കോണ്‍ഗ്രസിനോട് സ്വീകരിക്കേണ്ട രാഷ്ട്രീയ സമീപനത്തില്‍ സി.പി.എം ജനറല്‍ സെക്രട്ടറി യച്ചൂരിയുടെ നിലപാട് കേന്ദ്ര കമ്മിറ്റി തള്ളി. വോട്ടിനിട്ടാണ് കാരാട്ട് പക്ഷം യച്ചൂരിയുടെ ബദല്‍ നിര്‍ദേശത്തെ തള്ളിയത്. എന്നാല്‍, യച്ചൂരിയുടെ നിലപാടിനെ കേന്ദ്ര കമ്മിറ്റിയില്‍ 31 പേര്‍ അനുകൂലിച്ചു. എട്ടു സംസ്ഥാന ഘടകങ്ങളും അനുകൂലിച്ചതായിട്ടാണ് റിപ്പോര്‍ട്ട്. 55 കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ കാരാട്ട് അവതരിപ്പിച്ച രേഖയെ പിന്തുണയ്ക്കുകയായിരുന്നു.
കേന്ദ്ര കമ്മിറ്റി അംഗീകരിച്ച കരട് രേഖയില്‍ കോണ്‍ഗ്രസുമായി സഖ്യമോ തെരഞ്ഞെടുപ്പ് ധാരണയോ പാടില്ലെന്നാണ് നിലപാട്. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് പാര്‍ട്ടി കോണ്‍ഗ്രസാണെന്നു പിന്നീടു നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ യെച്ചൂരി വ്യക്തമാക്കി. കേന്ദ്ര കമ്മിറ്റി അംഗീകരിച്ചത് രാഷ്ട്രീയ രേഖയുടെ കരട് മാത്രമാണ്.
പാര്‍ട്ടി അംഗങ്ങള്‍ക്ക് ഭേദഗതി നിര്‍ദേശിക്കാനുള്ള അധികാരമുണ്ട്. ആരുടേയും വിജയമോ പരാജയമോ അല്ലെന്ന് യെച്ചൂരി വിശദമാക്കി. ബിജെപിയെ മുഖ്യശത്രുവാക്കിയുള്ള കരട് രേഖയാണ് വോട്ടെടുപ്പിലൂടെ അംഗീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. വോട്ടെടുപ്പ് നടന്നുവെന്ന് സ്ഥിരീകരിച്ച യച്ചൂരി ജനറല്‍ സെക്രട്ടറി സ്ഥാനത്തു തുടരുമെന്നും വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here