തിരുവനന്തപുരം: മുതിര്‍ന്ന നേതാവ് ജി. സുധാകരനെ പരസ്യമായി ശാസിക്കാന്‍ സി.പി.എം സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. അമ്പലപ്പുഴയിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വീഴ്ച വരുത്തിയെന്ന അന്വേഷണ കമ്മിഷന്‍ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.

സ്ഥാനാര്‍ത്ഥിയുടെ വിജയത്തിനു സഹായകരമല്ലാത്ത നിലപാടുകള്‍ സുധാകരനില്‍ നിന്നുണ്ടായെന്നാണ് അന്വേഷണ കമ്മിഷന്‍ കണ്ടെത്തിയത്. ഇന്ന് ഉച്ചയ്ക്കുചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റാണ് സുധാകരനെ പരസ്യമായി ശാസിക്കാന്‍ തീരുമാനിച്ചത്.

താക്കീത്, ശാസന, അതും കഴിഞ്ഞ് മൂന്നാമത്തെ സി.പി.എമ്മിലുള്ള നടപടിയാണ് പരസ്യശാസന. അമ്പലപ്പുഴയില്‍ വോട്ടു ചോര്‍ച്ചയുണ്ടായിട്ടില്ലെന്നൂം തെറ്റു ചെയ്തിട്ടില്ലെന്നുമുള്ള തന്റെ നിലപാട് കമ്മിറ്റിയില്‍ ശക്തമായി ആവര്‍ത്തിക്കുകയാണ് സുധാകരന്‍ ചെയ്തത്. യോഗത്തിനുശേഷം പുറത്തുവന്ന സുധാകരന്‍ മാധ്യമങ്ങളോട് പ്രതികരിക്കാതെ, നിശബ്ദനായി മടങ്ങി.

ആലപ്പുഴയില്‍ സി.പി.എമ്മിന്റെ അവസാന വാക്കായിരുന്നു, മുതിര്‍ന്ന നേതാവും മന്ത്രിയുമായിരുന്ന ജി. സുധാകരന്‍. ഇതു രണ്ടാം തവണയാണ് ജി. സുധാകരനെതിരെ നടപടി സ്വീകരിക്കുന്നത്. 2002ല്‍ സംസ്ഥാന സമിതിയില്‍ നിന്നു തരംതാഴ്ത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here