ഭിന്നത രൂക്ഷം: കേന്ദ്ര കമ്മിറ്റിയും പി.ബിയും പുന:സംഘടിപ്പിക്കുമോ ?

0

ഹൈദരാബാദ്: രാഷ്ട്രീയനയത്തില്‍ വോട്ടിംഗ് ഒഴിവാക്കിയെങ്കിലും സംഘടനാ തെരഞ്ഞെടുപ്പിലേക്ക് കടന്നപ്പോള്‍ യെച്ചൂരി കാരാട്ട് പക്ഷങ്ങള്‍ വീണ്ടും കൊമ്പുകോര്‍ക്കുന്നു. കേന്ദ്ര കമ്മിറ്റി, പി.ബി. അംഗങ്ങളെ നിശ്ചയിക്കുന്നതില്‍ തുടങ്ങിയ ഭിന്നത ജനറല്‍ സെക്രട്ടറി തെരഞ്ഞെടുപ്പിലടക്കം വോട്ടിംഗിലേക്ക് കാര്യങ്ങളെത്തിക്കുന്നുവെന്ന് റിപ്പോര്‍ട്ട്.
സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസിന്റെ സമാപന ദിവസം പാര്‍ട്ടി നേതൃനിരയിലെ പോരു രൂക്ഷമാകുന്നതും അതു മറനീക്കി പുറത്തുവരുന്നതുമാണ് ദൃശ്യമാകുന്നത്. രാവിലെ പി.ബി. യോഗം ചേര്‍ന്നപ്പോള്‍ എസ്.രാമചന്ദ്രന്‍ പിള്ള, എ.കെ. പത്മനാഭന്‍, ജി. രാമകൃഷ്ണന്‍ എന്നിവര്‍ തുടരണമെന്ന നിലപാടിലാണ് കാരാട്ട് പക്ഷം. എന്നാല്‍, ഇതിനോട് യെച്ചൂരി പക്ഷം യോജിച്ചില്ലെന്നു മാത്രമല്ല, കേന്ദ്ര കമ്മിറ്റി അടക്കം പുന:സംഘടിപ്പിക്കണമെന്ന നിലപാട് സ്വീകരിക്കുകയും ചെയ്തു.
പി.ബിയിലേക്കും സി.സിയിലേക്കും പുതുമുഖങ്ങളെത്തിയാല്‍ അത് കാരാട്ട് പക്ഷത്തിന്റെ ശക്തി കുറയ്ക്കും. ഇപ്പോഴത്തെ നില തുടര്‍ന്നാല്‍ പാര്‍ട്ടിയെ മുന്നോട്ടു കൊണ്ടുപോവുക എളുപ്പമല്ലെന്ന് യെച്ചൂരി ക്യാമ്പും വിലയിരുത്തുന്നു. പി.ബി., സി.സി. പുന:സംഘടയില്‍ സമവായമുണ്ടായില്ലെങ്കില്‍ തെരഞ്ഞെടുപ്പിലേക്ക് നീളും. അങ്ങനെയെങ്കില്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കും തെരഞ്ഞെടുപ്പു വേണ്ടി വരുമെന്നാണ് സൂചന.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here