കൂടുതല്‍ ദിവസം കേരളം ഭരിച്ച പാര്‍ട്ടി: കോണ്‍ഗ്രസിനെ പിന്നിലാക്കി സി.പി.ഐ വല്ല്യേട്ടനായി

0

തിരുവനന്തപുരം: കേരളത്തില്‍ ഏറ്റവും കൂടുതല്‍ ദിവസം ഭരണത്തിലുണ്ടായിരുന്ന രാഷ്ട്രീയ പാര്‍ട്ടി. കോണ്‍ഗ്രസല്‍ നിന്ന് ഈ ബഹുമതി സി.പി.ഐ ഏറ്റെടുത്തു. കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടെ 64 ലെ പിളര്‍പ്പിനു മുമ്പ് ഇ.എം.എസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ സി.പി.ഐയുടെ അക്കൗണ്ടില്‍ ചേര്‍ക്കുമ്പോഴാണ് അവര്‍ റെക്കോര്‍ഡ് സ്വന്തമാക്കുന്നത്.

സി.പി.ഐയുടെ ഭരണനാളുകള്‍ ഇങ്ങനെ:

 • ഒന്നാം ഇ.എം.എസ്. സര്‍ക്കാര്‍ 1957 ഏപ്രില്‍ 5 മുതല്‍ 1959 ജൂലൈ 31 വരെ (847 ദിവസം)
 • രണ്ടാം ഇ.എം.എസ്. സര്‍ക്കാര്‍ 1967 മാര്‍ച്ച് ആറു മുതല്‍ 1969 നവംബര്‍ ഒന്നുവരെ (971 ദിവസം)
 • ഒന്നാം അച്യുതമേനോന്‍ സര്‍ക്കാര്‍ 1969 നവംബര്‍ ഒന്നു മുതല്‍ 1970 ഓഗസ്റ്റ് ഒന്നുവരെ (276 ദിവസം)
 • രണ്ടാം അച്യുതമേനോന്‍ സര്‍ക്കാര്‍ 1970 ഒക്‌ടോബര്‍ നാലു മുതല്‍ 1977 മാര്‍ച്ച് 25 വരെ (2364 ദിവസം)
 • ഒന്നാം കെ. കരുണാകരന്‍ സര്‍ക്കാര്‍ 1977 ഏപ്രില്‍ 11 മുതല്‍ 1977 ഏപ്രില്‍ 25 വരെ. (15 ദിവസം)
 • ഒന്നാം എ.കെ. ആന്റണി സര്‍ക്കാര്‍ 1977 ഏപ്രില്‍ 27 മുതല്‍ 1978 ഒക്‌ടോബര്‍ 27വരെ (550 ദിവസം)
 • പി.കെ. വാസുദേവന്‍ നായര്‍ സര്‍ക്കാര്‍ 1978 ഒക്‌ടോബര്‍ 29 മുതല്‍ 1979 ഒക്‌ടോബര്‍ ഏഴുവരെ(348 ദിവസം).
 • ഒന്നാം ഇ.കെ. നായനാര്‍ സര്‍ക്കാര്‍ 1980 ജനുവരി 25 മുതല്‍ 1981 ഒക്‌ടോബര്‍ 20 വരെ (635 ദിവസം)
 • രണ്ടാം ഇ.കെ. നായനാര്‍ സര്‍ക്കാര്‍ 1987 മാര്‍ച്ച് 26 മുതല്‍ 1991 ജൂണ്‍ 17 വരെ (1551 ദിവസം)
 • മൂന്നാം ഇ.കെ. നായനാര്‍ സര്‍ക്കാര്‍ 1996 മേയ് 20 മുതല്‍ 2001 മേയ് 17 വരെ (1823 ദിവസം)
 • വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാര്‍ 2006 മേയ് 18 മുതല്‍ 2011 മേയ് 18 വരെ.
 • പിണറായി വിജയന്‍ സര്‍ക്കാര്‍: 2016 മേയ് 25 മുതല്‍ 2018 ഏപ്രില്‍ 19 ലും തുടരുന്നു (695 ദിവസം)

LEAVE A REPLY

Please enter your comment!
Please enter your name here