തിരുവനന്തപുരം: കേരളത്തില്‍ കോണ്‍സ്രിനൊപ്പം സി.പി.ഐ പോകില്ലെന്ന് കാനം രാജേന്ദ്രന്‍. തലയ്ക്ക് സ്ഥിരതയുള്ളവരാരും അത്തരത്തില്‍ ചെയ്യില്ല. കോണ്‍ഗ്രസുമായി സഖ്യമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ ശരിയല്ലെന്ന് അദ്ദേഹം പ്രതികരിച്ചു. ജനുവരി എട്ട്, ഒമ്പത് തീയതികളില്‍ വിജയവാഡയില്‍ ചേരുന്ന നാഷണല്‍ എക്‌സിക്യൂട്ടീവും കൗണ്‍സിലും രാഷ്ട്രയ പ്രമേയത്തിനു രൂപം നല്‍കും. അത്തരമൊരു രേഖ തയാറക്കി, അത് പൊതുരേഖയായി മാറിക്കഴിഞ്ഞശേഷം ഇത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാമെന്ന് കാനം പറഞ്ഞു. ഇപ്പോള്‍ പുറത്തുവന്നിട്ടുള്ള പ്രമേയത്തിന്റെ കരടാണെന്നും അത് രാഷ്ട്രീയ അഭിപ്രായമായി കാണാനാകില്ലെന്നും കാനം കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസിനൊപ്പം ചേരാനുള്ള തിരുവഞ്ചൂരിന്റെ ക്ഷണം പാര്‍ട്ടി ഗൗരവത്തിലെടുത്തിട്ടില്ലെന്നും കാനം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here