ആലപ്പുഴ | കോണ്‍ഗ്രസ് ഓഫീസിനു നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ചു അഞ്ചു പഞ്ചായത്തുകളില്‍ ഹര്‍ത്താല്‍ നടക്കുന്നു. നൂറനാട്, പാലമേല്‍, ചുനക്കര, താമരക്കുളം, തഴക്കര പഞ്ചായത്തുകളിലാണ് രാവിലെ ആറു മുതല്‍ വൈകുന്നേരം ആറു വരെ ഹര്‍ത്താല്‍.
കൊടിമരത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് സിപിഐ കോണ്‍ഗ്രസ് സംഘര്‍ഷത്തിലേക്കു നീങ്ങിയത്. സംഭവത്തില്‍ പോലീസുകാരടക്കം 25 ഓളം പേര്‍ക്ക് പരുക്കേറ്റു. ബുധനാഴ്ച വൈകുന്നേരം 4.30 ഓടെയാണ് സംഘര്‍ഷമുണ്ടായത്. ചാരുംമൂട് കോണ്‍ഗ്രസ് ഓഫീസിന് തൊട്ടടുത്ത് സ്ഥാപിച്ചിരുന്ന സിപിഐ കൊടിമരം കോണ്‍ഗ്രസിന്റെ പരാതിയെ തുടര്‍ന്നു നീക്കം ചെയ്തിരുന്നു. സിപിഐ പ്രവര്‍ത്തകര്‍ മൂന്ന് മീറ്റര്‍ അകലേത്ത് ഇതിനെ മാറ്റി സ്ഥാപിച്ചതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്. അതുപിന്നെ വടിയും മറ്റും ഉപയോഗിച്ചുള്ള ഏറ്റുമുട്ടലിലേക്കും കല്ലേറിലേക്കും കലാശിക്കുകയായിരുന്നു. ഒടുവില്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസും അടിച്ചു തകര്‍ക്കപ്പെട്ടു.