ഗതികിട്ടാ പ്രേതങ്ങളെ ഇടതുമുന്നണിക്ക് വേണ്ട: പന്ന്യന്‍

0
2

തിരുവനന്തപുരം: തെക്ക് വടക്ക് അലഞ്ഞു നടക്കുന്ന ഗതികിട്ടാപ്രേതങ്ങള്‍ക്ക് കയറിക്കൂടാനുള്ള ഇടമല്ല ഇടതുമുന്നണിയെന്ന് സി.പി.ഐ. ദേശീയ സെക്രട്ടേറിയറ്റ് അംഗം പന്ന്യന്‍ രവീന്ദ്രന്‍. കാട്ടാക്കടയില്‍ നടക്കുന്ന സി.പി.ഐ. ജില്ലാ സമ്മേളനവേദിയിലാണ് കെ.എം. മാണിയെ പരോക്ഷമായി പരാമര്‍ശിച്ച് പ്രേതകഥ പറഞ്ഞത്. കച്ചവടം മാത്രം ലക്ഷ്യമിട്ട് ഒന്നുവിളിക്കാന്‍ കാത്തുനില്‍ക്കുന്ന പാര്‍ട്ടികള്‍ ഉണ്ടെന്നും അവരുടെ സഹായം വേണ്ടെന്നും പന്ന്യന്‍ തുറന്നടിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ ശവക്കുഴി പ്രയോഗവുമായി കെ.എം. മാണി സി.പി.ഐയെ വിമര്‍ശിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here