കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയായി, കേരളത്തില്‍ നിന്ന് 4 പേര്‍

0

ഡല്‍ഹി: കോണ്‍ഗ്രസിന്റെ 51 അംഗ പ്രവര്‍ത്തക സമിതി പ്രഖ്യാപിച്ചു. സമിതിയില്‍ 23 അംഗങ്ങളും 18 സ്ഥിരം ക്ഷണിതാക്കളും 10 പ്രത്യേക ക്ഷണിതാക്കളും ആണുളളത്. ഉമ്മന്‍ചാണ്ടി, എകെ ആന്റണി, കെസി വേണുഗോപാല്‍ എന്നിവര്‍ അംഗങ്ങളാണ്. പിസി ചാക്കോ സ്ഥിരം ക്ഷണിതാവാണ്.

വിവിധ സംസ്ഥാനങ്ങളുടെ സ്വതന്ത്ര ചുമതലയുള്ളവര്‍ സ്ഥിരംക്ഷണിതാക്കളാണ്. പോഷകസംഘടനകളായ ഐ.എന്‍.ടി.യു.സി, സേവാ ദള്‍, യൂത്ത് കോണ്‍ഗ്രസ്, മഹിളാ കോണ്‍ഗ്രസ്, എന്‍.എസ്.യു.ഐ എന്നിവയുടെ അധ്യക്ഷന്മാര്‍ പ്രത്യേക ക്ഷണിതാക്കളുമാണ്. ജൂലൈ 22ന് പുതിയ സമിതിയുടെ ആദ്യ യോഗം ചേരുമെന്നാണ് റിപ്പോര്‍ട്ട്. യോഗത്തില്‍ സംസ്ഥാന അധ്യക്ഷന്മാരെയും വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാക്കന്മാരെയും രാഹുല്‍ ക്ഷണിച്ചിട്ടുണ്ട്.

പ്രവര്‍ത്തകസമിതിയംഗങ്ങള്‍:

രാഹുല്‍ഗാന്ധി, സോണിയാഗാന്ധി, ഡോ. മന്‍മോഹന്‍ സിങ്, മോത്തിലാല്‍ വോറ, ഗുലാംനബി ആസാദ്, മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, എ.കെ ആന്‍ണി, അഹമ്മദ് പട്ടേല്‍, അംബികാ സോണി, ഉമ്മന്‍ചാണ്ടി, തരുണ്‍ ഗോഗോയ്, സിദ്ധരാമയ്യ, ആനന്ദ് ശര്‍മ, ഹരീഷ് റാവത്ത്, കുമാരി ഷെല്‍ജ, മുകുള്‍ വാസ്‌നിക്, അവിനാഷ് പാണ്ഡ്യ, കെ.സി വേണുഗോപാല്‍, ദീപക് ബബാരിയ, തമരദ്വാജ് സാഹു, രഘുവീര്‍ മീണ, ഗൈഖന്‍ഗം, അശോക് ഗെഹ്ലോട്ട്.

സ്ഥിരംക്ഷണിതാക്കള്‍:
ഷീലാ ദീക്ഷിത്, പി. ചിദംബരം, ജ്യോതിരാദിത്യ ഷിന്‍ഡെ, ബലേസാഹേബ് തൊരാത്ത്, താരീഖ് ഹമീദ് ഖര്‍റ, പി.സി ചാക്കോ, തിജേന്ദ്രസിങ്, ആര്‍.പി.എന്‍ സിങ്, പി.എല്‍ പുനിയ, രണ്‍ദീപ് സിങ് സുര്‍ജേവാല, ആശാകുമാരി, രജ്‌നി പാട്ടീല്‍, രാംചന്ദ്ര കുന്തിയ, അനുരാഗ് നാരായണ്‍ സിങ്, രാജീവ് എസ്, സതവ്, ശക്തിസിന്‍ഹ് ഗോഹില്‍, ഗൗരവ് ഗോഗോയ്, ഡോ. എ.ചെന്നാ കുമാര്‍.

പ്രത്യേക ക്ഷണിതാക്കള്‍:
കെ.എച്ച് മുനിയപ്പ, അരുണ്‍ യാദവ്, ദീപേന്ദ്രഹൂഡ, ജിതിന്‍ പ്രസാദ്, കുല്‍ദീപ് വിഷ്‌ണോയ്, ഐ.എന്‍.ടി.യു.സി പ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ്, മഹിളാ കോണ്‍ഗ്രസ് പ്രസിഡന്റ്, സേവാദള്‍ പ്രസിഡന്റ്, എന്‍.എസ്.യു.ഐ പ്രസിഡന്റ്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here