കൊച്ചി: ഉമ്മന്‍ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും ചിത്രം ഒട്ടിച്ച ശവപ്പെട്ടി, റീത്ത്, പോസ്റ്ററുകള്‍… രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിനു നല്‍കിയതിലുള്ള പ്രതിഷേധം കോണ്‍ഗ്രസില്‍ കെട്ടടങ്ങുന്നില്ല. എറണാകുളം ഡി.സി.സി. ഓഫീസിനു മുന്നിലാണ് ജോസ് കെ. മാണിയുടെ സ്ഥാനാര്‍ത്ഥിത്വം കേരള കോണ്‍ഗ്രസ് പ്രഖ്യാപിച്ച രാത്രിയില്‍ തന്നെ പ്രതിഷേധങ്ങള്‍ പ്രത്യക്ഷപ്പെട്ടത്.

ഞങ്ങള്‍ പ്രവര്‍ത്തകരുടെ മനസില്‍ നിങ്ങള്‍ മരിച്ചു, പ്രസ്ഥാനത്തെ വിറ്റിട്ട് നിങ്ങള്‍ക്ക് എന്ത് കിട്ടി, ഉമ്മന്‍ ചാണ്ടി ചെന്നിത്തല കോണ്‍ഗ്രസിലെ യൂദാസുമാര്‍ തുടങ്ങിയ പോസ്റ്ററുകളാണ് സ്ഥാപിച്ചിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here